ഇണങ്ങിയാലും സൌന്ദര്യം നീ
പിണങ്ങിയാലും സൌന്ദര്യം
അരികില്‍ വന്നാല്‍ ഒരുമ്മതന്നാല്‍
അലിഞ്ഞുപോകും മുന്‍കോപം
പ്രേമവലയില്‍ വീണുപോയ മീനുകള്‍ നാം
പരല്‍മീനുകള്‍ നാം
പേടിച്ചോടാന്‍ വഴിയില്ല പിണങ്ങിനിന്നാല്‍ ഫലമില്ല
ആലിംഗനത്തില്‍ അല്ലല്‍ മറക്കാം
അടുത്തുവാ ഇങ്ങടുത്തുവാ
ഗാനമുലയും നീലനയനം
കനലായോ തീക്കനലായോ
ആക്കനലില്‍ ഞാനെരിയില്ല അകന്നുപോയാല്‍ കരയില്ല
കതിര്‍മണ്ഡപത്തില്‍ റിസര്‍വുചെയ്യാം
നിന്റെ സീറ്റ് സഖി നിന്റെ സീറ്റ്