Inakkiliye

ഇണക്കിളിയേ
Work
Year
Language

ഇണക്കിളിയേ നീ പറന്നുവാ
മധുരതരം നീ പാടിവാ
ജനുവരിക്കാറ്റിന്‍ മൃദുതാളത്തില്‍
പൂനിലാവുമേയും മേട്ടില്‍
പൂത്തിലഞ്ഞിച്ചോട്ടിലെനിക്കായ്
വരുമോ കഥയോതാന്‍

ആലോലമാടുന്ന പൂങ്കാറ്റിന്‍
കൂട്ടിന്നായ് നീയെത്തും നേരത്ത്
കാണുമ്പോള്‍ മിണ്ടാതെ നിന്നാരോ
ഒളികണ്ണാല്‍ നോക്കുന്നതാരാരോ
കിന്നാരപ്പാട്ടുമായ് നീയെത്തും നേരത്ത്
നിന്നെയും കാത്തുനിന്നു
നിന്റെ പ്രിയന്‍ നിന്റെ തോഴന്‍
സങ്കല്പനാഥനവന്‍

ഞാനിന്നു കാണുമീ സ്വപ്നത്തില്‍
നീമാത്രമൊന്നു വന്നെങ്കില്‍
പൌര്‍ണ്ണമിരാവിലും കൂട്ടിനായ്
ഏകയായ് നീയിന്നുവന്നെങ്കില്‍
വാരിപ്പുണര്‍ന്നുഞാന്‍ നല്‍കീടാം നിന്‍‌ചുണ്ടില്‍
സ്നേഹത്തിന്‍ ചുംബനം
ഇന്നുമെന്നും എന്റെമനം ഓര്‍മ്മകള്‍ താലോലിക്കും

iṇakkiḽiye nī paṟannuvā
madhuradaraṁ nī pāḍivā
januvarikkāṭrin mṛdudāḽattil
pūnilāvumeyuṁ meṭṭil
pūttilaññiccoṭṭilĕnikkāy
varumo kathayodān

ālolamāḍunna pūṅgāṭrin
kūṭṭinnāy nīyĕttuṁ neratt
kāṇumboḽ miṇḍādĕ ninnāro
ŏḽigaṇṇāl nokkunnadārāro
kinnārappāṭṭumāy nīyĕttuṁ neratt
ninnĕyuṁ kāttuninnu
ninṟĕ priyan ninṟĕ toḻan
saṅgalbanāthanavan

ñāninnu kāṇumī svapnattil
nīmātramŏnnu vannĕṅgil
paൌrṇṇamirāviluṁ kūṭṭināy
egayāy nīyinnuvannĕṅgil
vārippuṇarnnuñān nalgīḍāṁ nin‌suṇḍil
snehattin suṁbanaṁ
innumĕnnuṁ ĕnṟĕmanaṁ ormmagaḽ tālolikkuṁ