Illiyilamkili

ഇല്ലിയിളംകിളി
Year
Language

ഇല്ലിയിളംകിളി ചില്ലിമുളംകിളി കണ്ടെത്തി ലല്ലല്ലാ
അല്ലിമലര്‍ക്കുല തൊങ്ങലു തൂക്കിയ നാലോലാ നല്ലോലാ (ഇല്ലിയിളംകിളി)
ഓലഞാലി പെണ്ണിനെന്നും താനിരുന്നൊന്നാടാനായ്
ആലിമാലിക്കാട്ടിനുള്ളില്‍ നാലടുക്കില്‍ ഊഞ്ഞാല (ഓലഞാലി)
ഇല്ലിയിളംകിളി ചില്ലിമുളംകിളി കണ്ടെത്തി ലല്ലല്ലാ
അല്ലിമലര്‍ക്കുല തൊങ്ങലു തൂക്കിയ നാലോലാ നല്ലോലാ

കാടൊരു കാറ്റൂതി കിളിചൊല്ലി കാറ്റൊരു കുഴലൂതി മുളചൊല്ലി
കിളിയതിരൊലിവേകി വരവായി മുളയൊരു ശ്രുതിയേകി കനവായി
കാടുപൂത്തു പൂക്കളെല്ലാം രോമാഞ്ചം ചൂടി (കാടൊരു കാറ്റൂതി)
കുഞ്ഞാറ്റപൈങ്കിളീ ഒന്നൂഞ്ഞാലാടാന്‍ വാ
ഒന്നല്ല രണ്ടല്ല മൂന്നല്ല
ആലിമാലി കാട്ടിനുള്ളില്‍ നാലടുക്കില്‍ പൊന്നൂഞ്ഞാല (ഇല്ലിയിളം)

പേരൊരു പേരക്ക കിളിചൊല്ലി നാടൊരു നാരങ്ങ മുളചൊല്ലി
കളിചിരി പതിവായി പലതായി കശപിശ വലുതായി പുകിലായി
ഒന്നു രണ്ടു മൂന്നു ചൊല്ലി തമ്മില്‍ തല്ലായി (പേരൊരു)
നല്ലോലഞ്ഞാലിയും ചങ്ങാതിക്കൂട്ടും പോയി (നല്ലോലഞ്ഞാലിയും)
വന്നാലും നിന്നാലും പോയാലും
ആലിമാലി കാട്ടിനുള്ളില്‍ നാലടുക്കില്‍ പൊന്നൂഞ്ഞാല (ഇല്ലിയിളം)

illiyiḽaṁkiḽi sillimuḽaṁkiḽi kaṇḍĕtti lallallā
allimalarkkula tŏṅṅalu tūkkiya nālolā nallolā (illiyiḽaṁkiḽi)
olañāli pĕṇṇinĕnnuṁ tānirunnŏnnāḍānāy
ālimālikkāṭṭinuḽḽil nālaḍukkil ūññāla (olañāli)
illiyiḽaṁkiḽi sillimuḽaṁkiḽi kaṇḍĕtti lallallā
allimalarkkula tŏṅṅalu tūkkiya nālolā nallolā

kāḍŏru kāṭrūdi kiḽisŏlli kāṭrŏru kuḻalūdi muḽasŏlli
kiḽiyadirŏlivegi varavāyi muḽayŏru śrudiyegi kanavāyi
kāḍubūttu pūkkaḽĕllāṁ romāñjaṁ sūḍi (kāḍŏru kāṭrūdi)
kuññāṭrabaiṅgiḽī ŏnnūññālāḍān vā
ŏnnalla raṇḍalla mūnnalla
ālimāli kāṭṭinuḽḽil nālaḍukkil pŏnnūññāla (illiyiḽaṁ)

perŏru perakka kiḽisŏlli nāḍŏru nāraṅṅa muḽasŏlli
kaḽisiri padivāyi paladāyi kaśabiśa valudāyi pugilāyi
ŏnnu raṇḍu mūnnu sŏlli tammil tallāyi (perŏru)
nallolaññāliyuṁ saṅṅādikkūṭṭuṁ poyi (nallolaññāliyuṁ)
vannāluṁ ninnāluṁ poyāluṁ
ālimāli kāṭṭinuḽḽil nālaḍukkil pŏnnūññāla (illiyiḽaṁ)