Illattamma kuliccu varumbol

ഇല്ലത്തമ്മ കുളിച്ചു വരുമ്പോള്‍
Year
Language

ഇല്ലത്തമ്മ കുളിച്ചുവരുമ്പോള്‍
വെള്ളിക്കിണ്ണം തുള്ളിത്തുള്ളി
കിണ്ണം നിറയെ പൂ തരുമോ?
കിളുന്തു മുല്ലപ്പൂ തരുമോ?
പൂ തരുമോ?
(ഇല്ലത്തമ്മ....)

പൂമാല കൊരുക്കാനോ?
പൂജാമുറിയിലൊരുക്കാനോ?
പൂവെന്തിനു ചൂടാനോ?
പുരികക്കൊടികൊണ്ടെറിയാനോ?(പൂമാല)
പുരികക്കൊടികൊണ്ടെറിയാനോ?
നല്ലപെണ്ണേ നാത്തൂനാരേ
ചൊല്ലുകില്ല ഞാന്‍
ആ.......
(ഇല്ലത്തമ്മ...)

പൂമെത്ത വിരിക്കാനോ?
പൂമണമേറ്റു കിടക്കാനോ?
പൂവമ്പനു നല്‍കാനോ?
പുളകക്കിങ്ങിണിയണിയാനോ?(പൂമെത്ത)
പുളകക്കിങ്ങിണിയണിയാനോ?
നല്ലപെണ്ണേ നാത്തൂനാരേ
ചൊല്ലുകില്ല ഞാന്‍
ആ.......
(ഇല്ലത്തമ്മ...)

illattamma kuḽiccuvarumboḽ
vĕḽḽikkiṇṇaṁ tuḽḽittuḽḽi
kiṇṇaṁ niṟayĕ pū tarumo?
kiḽundu mullappū tarumo?
pū tarumo?
(illattamma....)

pūmāla kŏrukkāno?
pūjāmuṟiyilŏrukkāno?
pūvĕndinu sūḍāno?
purigakkŏḍigŏṇḍĕṟiyāno?(pūmāla)
purigakkŏḍigŏṇḍĕṟiyāno?
nallabĕṇṇe nāttūnāre
sŏllugilla ñān
ā.......
(illattamma...)

pūmĕtta virikkāno?
pūmaṇameṭru kiḍakkāno?
pūvambanu nalgāno?
puḽagakkiṅṅiṇiyaṇiyāno?(pūmĕtta)
puḽagakkiṅṅiṇiyaṇiyāno?
nallabĕṇṇe nāttūnāre
sŏllugilla ñān
ā.......
(illattamma...)