ചേക്കേറാന്‍ ഒരു ചില്ല തരാം ഞാന്‍
ചെല്ലക്കിളിയേ വായോ...
നെഞ്ചിലെ കൂട്ടിലിരുത്താം, നീയൊരു
പഞ്ചാരമുത്തം തായോ...
ഇന്നും എന്നും എന്നോടിങ്ങനെ
ഇഷ്ടം കൂടാന്‍ വായോ...
(ചേക്കേറാന്‍...)
കണ്ടു ഞാനെന്‍ കണ്മണീ, ഇന്നൊരു
സ്നേഹത്തിന്റെ വെളിച്ചം...
വല്ലപ്പോഴും മഴ കിട്ടുന്നൊരു
മരുഭൂവിന്റെ തെളിച്ചം...
പൂക്കള്‍ നുള്ളി താളം തുള്ളി
ഇഷ്ടം കൂടാന്‍ വായോ...
(ചേക്കേറാന്‍...)
ഇന്നെന്നുള്ളില്‍ വിടര്‍ന്നുവന്നു
വാത്സല്യത്തിന് പൂവ്...
കൊഞ്ചും കിളി നിന് ചുണ്ടില്‍ പൂക്കും
പുഞ്ചിരി തങ്കനിലാവ്...
പാട്ടും പാടി കേളികളാടി
ഇഷ്ടം കൂടാന്‍ വായോ...
(ചേക്കേറാന്‍...)