ഈ താളം ഇതാണെന്റെ താളം
ജീവന് ഇണ തേടുമ്പോള്‍
മാരിവില്ലാകും ഊഞ്ഞലിലാടി...
അരികില്‍ വരൂ.....
ഈ താളം ഇതാണെന്റെ താളം
ജീവന് ഇണ തേടുമ്പോള്‍
മധുമൊഴി നീ ഒരു സ്വരമായ് പറന്നണഞ്ഞിടുമോ
ജയദേവ ഗാനാമൃത കല്ലോലിനിപോല്‍.....
തേരിമ്പരാഗം ശൃംഗാരഗീതം
നീ പാടും രാഗാര്‍ദ്രഗാനം
ഒരു കനവിന് കുനുചിറകില് മൃദുതൂവലായ്
വരൂ എന്നില്‍ പരാഗമായ് നിറഞ്ഞിടുവാന്‍
ഈ താളം ഇതാണെന്റെ താളം
ജീവന് ഇണ തേടുമ്പോള്‍
ഇനിയെന്റെയീ തളിര്മടിയില് തളര്ന്നുറങ്ങിടുമ്പോള്
മണിവീണയാവൂ എന്‍ വികാരങ്ങളേ....
തേനൂറും രാവില്‍ മാലേയ കാറ്റില്‍
നീഹാരംപോല്‍ നേര്‍ത്ത ചേല
നിന് കരങ്ങള്‍ ഉലച്ചിടുമ്പോള്
ഒരു നിഴലായ് വരും നിന്റെ
പൂവാടിയില്‍ മധു നുകരാന്‍....
(ഈ താളം ഇതാണെന്റെ താളം)
ആ....ആഹാ...ലലലല്ലലാല...ലാലലലല....