ഓരോരോ പൂമുത്തും കോര്‍ത്തു ഞാന്‍ ഓമലേ
ഈയോരോ പൂമുത്തും തേന്മുത്ത് ഓര്‍മ്മയില്‍
താമരനൂലിഴയില് കരള്ത്താമരനൂലിഴയില്
ഞാനിന്നു കോര്‍ത്തുവച്ചു...
കണികാണുവാന്‍ കാത്തുവച്ചു...
ഓരോരോ മുത്തും കോര്ക്കുമ്പോളെന്റെ
ഓര്‍മ്മകള്‍ പാടുന്നൂ...
താമരക്കിളീ നീ മറന്നുവോ
ആവണിപ്പൊന്പാടമാകെ പൂത്തുലഞ്ഞ നാള്
ആദ്യമായ് നിന് പാട്ടുകേട്ടു ഞാനണഞ്ഞ നാള്
തെന്നിമാറുമെന് പൊന്‍കിനാവിനെ
ഒന്നു തൊട്ടു രോമഹര്ഷമാര്ന്നുനിന്ന നാള്
ഓമലേ പൊന്‍നൂലു പൊട്ടി മുത്തുതിര്‍ന്നുവോ
ഈറനായ് നിന് നീള്‍മിഴി സാരമില്ലെന്നോതി ഞാന്‍
ഒന്നുമൊന്നുമോതുവാന് നിന്നിടാതെ പോയി നീ
കേള്‍പ്പതില്ലയോ ഈ ഗാനം നീ.....
(ഓരോരോ)
താമരക്കിളീ നീ പിണങ്ങിയോ
ആവണിക്കിനാക്കള് എത്ര പൂ ചൊരിഞ്ഞുപോയ്
മാരിമേഘമാലയെത്ര മുത്തു പെയ്തുപോയ്
പൊന്കിനാക്കിളീ ഒന്നു പാടുവാന്‍
എന്റെ ചിത്രജാലകത്തില്‍ വന്നിരുന്നു നീ
നിന്റെ ചുണ്ടില്‍ നിന്നും എത്ര പാട്ടുകേട്ടു ഞാന്‍
കോര്‍ത്തെടുത്തു വീണ്ടുമീ മുത്തുമാലയോമലേ
ചമ്പകപ്പൂപ്പന്തലില് ചന്തമേ നീ പോരുമോ
ചാര്ത്തുകില്ലയോ ഈ ഹാരം നീ...
(ഓരോരോ)