Ilamaan kidaavubol

ഇളമാന്‍ കിടാവുപോല്‍
Work
Year
Language

ഇളമാന്‍ കിടാവുപോല്‍ പൂമെയ് വഴങ്ങുവാന്‍
തൊട്ടാല്‍ തുടിക്കുവാന്‍...ഉള്ളം മദിക്കുവാന്‍
ഒത്തിരി മേനി ഒതുക്കിയൊരുങ്ങാന്‍
അമ്പിളിപോലെ മെലിഞ്ഞോളായ്...
ഒന്നു പോന്നാട്ടേ......
(ഇളമാന്‍ കിടാവുപോല്‍...)

പേടിത്തൊണ്ടനു കുത്തി നടക്കാന്‍
ആടിക്കൊമ്പുണ്ടു്....
കാളക്കൂറ്റനു തേടി നടക്കാന്‍
മുത്തണി മുഖമുണ്ടു്....
(പേടിത്തൊണ്ടനു...)
തൊട്ടാവാടിക്കൂടുണ്ടേ....ഏയ് ഏയ് ഏയ്....
കേട്ടാല്‍ ആടിപ്പാട്ടുണ്ടേ...
കണ്ടാലോടിയൊളിക്കാനക്കരെ മാമനുറങ്ങണ വീടുണ്ടേ....
അതില്‍ ഒരരിയമുറിയില്‍ നിധികളഖിലമുണ്ടേ...
(ഇളമാന്‍ കിടാവുപോല്‍...)

കാലം മാറും നേരത്തിത്തിരി മാറി നടന്നേ പോ...
നേരം മങ്ങും നേരത്തിന്നിനി ഇടവഴി തേടിക്കോ
(കാലം മാറും...)
വാക്കിലരങ്ങു കൊഴുപ്പിച്ചോ...ഹേ ഹേ ഹേയ്....
എല്ലിനുറപ്പു മുറുക്കിക്കോ..
കൂട്ടം മാറി നടക്കുമ്പോഴാപ്പന്തലിലന്തിയുറങ്ങിക്കോ...
അവിടെ അരികെ മുറിയില്‍ നിറയെ മധുരമുണ്ടേ....
(ഇളമാന്‍ കിടാവുപോല്‍...)

iḽamān kiḍāvubol pūmĕy vaḻaṅṅuvān
tŏṭṭāl tuḍikkuvān...uḽḽaṁ madikkuvān
ŏttiri meni ŏdukkiyŏruṅṅān
ambiḽibolĕ mĕliññoḽāy...
ŏnnu ponnāṭṭe......
(iḽamān kiḍāvubol...)

peḍittŏṇḍanu kutti naḍakkān
āḍikkŏmbuṇḍu്....
kāḽakkūṭranu teḍi naḍakkān
muttaṇi mukhamuṇḍu്....
(peḍittŏṇḍanu...)
tŏṭṭāvāḍikkūḍuṇḍe....ey ey ey....
keṭṭāl āḍippāṭṭuṇḍe...
kaṇḍāloḍiyŏḽikkānakkarĕ māmanuṟaṅṅaṇa vīḍuṇḍe....
adil ŏrariyamuṟiyil nidhigaḽakhilamuṇḍe...
(iḽamān kiḍāvubol...)

kālaṁ māṟuṁ nerattittiri māṟi naḍanne po...
neraṁ maṅṅuṁ nerattinnini iḍavaḻi teḍikko
(kālaṁ māṟuṁ...)
vākkilaraṅṅu kŏḻuppicco...he he hey....
ĕllinuṟappu muṟukkikko..
kūṭṭaṁ māṟi naḍakkumboḻāppandalilandiyuṟaṅṅikko...
aviḍĕ arigĕ muṟiyil niṟayĕ madhuramuṇḍe....
(iḽamān kiḍāvubol...)