Ilakkumbilil

ഇലക്കുമ്പിളില്‍
Year
Language

ഇലക്കുമ്പിളില്‍ പൂനിലാത്തുണ്ടുമായി
വളര്‍ത്തിങ്കളിന്‍ പൈതലേ പോരു പോരൂ
സുബര്‍ക്കത്തിലെ മാടപ്രാവിനെപ്പോലെ

സുബഹാന്‍റെ നാമം ഉരുവിട്ടുകൊണ്ട്
വെറുതെ ഇരിപ്പവരേ
പകലന്തിയോളം പണിചെയ്യുവോനേ
പടച്ചവന്‍ കണ്ടറിയൂ
ഇരുള്‍ വീണ മണ്ണിൻ തിരിവെട്ടം ഇന്നു
അവിടുത്തെ സ്നേഹമല്ലോ
(ഇലക്കുമ്പിളില്‍)

ആ.............
പുറംകാഴ്ച കണ്ടു പുതുമൊഞ്ചും തേടി
അലയുന്ന കണ്ണുകളേ
അവനോനേക്കാണാന്‍ അകമൊന്നു കാണാന്‍
കഴിവതിന്നില്ലയെന്നോ
അറിവിന്‍ നിലാവായ് തൊഴുകൈയ്യിലിന്നു
അനുഗ്രഹം നീ ചൊരുയൂ
(ഇലക്കുമ്പിളില്‍)

ilakkumbiḽil pūnilāttuṇḍumāyi
vaḽarttiṅgaḽin paidale poru porū
subarkkattilĕ māḍaprāvinĕppolĕ

subahānṟĕ nāmaṁ uruviṭṭugŏṇḍ
vĕṟudĕ irippavare
pagalandiyoḽaṁ paṇisĕyyuvone
paḍaccavan kaṇḍaṟiyū
iruḽ vīṇa maṇṇin dirivĕṭṭaṁ innu
aviḍuttĕ snehamallo
(ilakkumbiḽil)

ā.............
puṟaṁkāḻsa kaṇḍu pudumŏñjuṁ teḍi
alayunna kaṇṇugaḽe
avanonekkāṇān agamŏnnu kāṇān
kaḻivadinnillayĕnno
aṟivin nilāvāy tŏḻugaiyyilinnu
anugrahaṁ nī sŏruyū
(ilakkumbiḽil)