ഇതിലെ പോകും കാറ്റിനു പോലും
ഇതിലെ പോകും കാറ്റിനു പോലും
ഇണയുടെ ഗന്ധമില്ലേ
ഈറനണിഞ്ഞ നിലാവിനു പോലും
ഇവളുടെ നാണമില്ലേ
ഇതിലെ പോകും കാറ്റിനു പോലും
ഇണയുടെ ഗന്ധമില്ലേ
ഇന്നു വെളുക്കും ഇരുളകലും
ഈന്തപ്പനയുടെ നിഴലും നോക്കി
ഈ മരുപ്പച്ചയും തേടി
ഒട്ടകം പോകും ചാലുകൾ തോറും
ഓർമ്മകളോടെ നടക്കും
ഞാൻ നടക്കും
ഇതിലെ പോകും കാറ്റിനു പോലും
ഇണയുടെ ഗന്ധമില്ലേ
അന്തിവിളിയ്ക്കും വിളക്കു കൊളുത്തും
സന്ധ്യാഛവിയുടെ കുങ്കുമവും ചാർത്തി
സാഗരരതീരം പൂകി
മുക്കുവന്മാരും കൂരയിലെന്നും
ഗൽഗദത്തോടെ കിടക്കും
ഞാൻ കിടക്കും
(ഇതിലെ.....)
idilĕ poguṁ kāṭrinu poluṁ
iṇayuḍĕ gandhamille
īṟanaṇiñña nilāvinu poluṁ
ivaḽuḍĕ nāṇamille
idilĕ poguṁ kāṭrinu poluṁ
iṇayuḍĕ gandhamille
innu vĕḽukkuṁ iruḽagaluṁ
īndappanayuḍĕ niḻaluṁ nokki
ī maruppaccayuṁ teḍi
ŏṭṭagaṁ poguṁ sālugaḽ toṟuṁ
ormmagaḽoḍĕ naḍakkuṁ
ñān naḍakkuṁ
idilĕ poguṁ kāṭrinu poluṁ
iṇayuḍĕ gandhamille
andiviḽiykkuṁ viḽakku kŏḽuttuṁ
sandhyāchaviyuḍĕ kuṅgumavuṁ sārtti
sāgararadīraṁ pūgi
mukkuvanmāruṁ kūrayilĕnnuṁ
galgadattoḍĕ kiḍakkuṁ
ñān kiḍakkuṁ
(idilĕ.....)