Idile nee ende vannilla

ഇതിലേ നീ എന്തേ വന്നില്ല
Year
Language

ഇതിലേ നീ എന്തേ വന്നില്ലാ..
ഒരു കാറ്റിന്‍ കനവായ് മാഞ്ഞില്ലാ
പറയാതെന്‍ പിറകില്‍ നിന്നില്ലാ..
അറിയാതെന്‍ നിഴലായ് ചേർന്നില്ലാ..
ഓ..നൂറു കിനാവുകള്‍ ഓ..നൂറു നിറങ്ങളായ്‌
ഓമലേ....
ഇതിലേ നീ എന്തേ വന്നില്ലാ
ഒരു കാറ്റിന്‍ കനവായ് മാഞ്ഞില്ലാ
പറയാതെന്‍ പിറകില്‍ നിന്നില്ലാ
അറിയാതെന്‍ നിഴലായ് ചേർന്നില്ലാ..
ഓ..നൂറു കിനാവുകള്‍ ഓ..നൂറു നിറങ്ങളായ്‌....

പകല്‍ മായും നേരത്തു് തിരയെണ്ണിത്തിരയെണ്ണി
കടലോരത്തലയാന്‍ നീ വന്നില്ലാ...
വെറുതെയെന്‍ മുടിയിഴയില്‍ വിരലോടിച്ചോടിച്ചു്
പറയരുതാക്കാര്യം കാതില്‍ ചൊല്ലീല്ലാ
വെയില്‍ ചായും കുന്നിന്മേല്‍ മഴ ചാറും നേരം
മഴവില്ലിന്‍ പീലി പെറുക്കാനെത്തീലാ...
ഒരു മുകിലിന്‍ മോഹങ്ങള്‍ അനുരാഗം ചൂടും
ആകാശത്താഴ്വരയില്‍ നീ വന്നില്ലാ..
ഓ..നൂറു കിനാവുകള്‍ ഓ...നൂറു നിറങ്ങളായ്‌
ഓമലേ.....

മൌനത്തിന്‍ ആഴത്തില്‍ അളവില്ലാ സ്വപ്‌നങ്ങള്‍
കൈക്കുമ്പിള്‍ നിറയെ കോരിയെടുക്കാം
പ്രണയത്തിന്‍ നീലിമയില്‍ എന്തേ നീ വന്നില്ലാ
എന്നോടൊത്തിതു വഴി നീ വന്നില്ലാ...
ഒരു പൂവിന്നിഷ്ടങ്ങള്‍ കുളിര്‍ ചൂടും നേരം
പുലര്‍മഞ്ഞിന്‍ തൂവലുമായ് നീ വന്നില്ലാ..
കിളിവാതില്‍ ചാരാതെ മിഴി രണ്ടും നീട്ടി
എതിര്‍ വാനച്ചന്ദ്രിക പോല്‍ നീ നിന്നില്ലാ
ഓ..നൂറു കിനാവുകള്‍ ഓ...നൂറു നിറങ്ങളായ്‌
ജീവനേ...

ഇതിലേ നീ എന്തേ വന്നില്ലാ..
ഒരു കാറ്റിന്‍ കനവായ് മാഞ്ഞില്ലാ..
പറയാതെന്‍ പിറകില്‍ നിന്നില്ലാ
അറിയാതെന്‍ നിഴലായ് ചേർന്നില്ലാ...
മിഴിയറിയാതെ....മൊഴിയറിയാതെ
കരളുകളേതോ മധുരം തേടുമ്പോള്‍ ...
ഓ..നൂറു കിനാവുകള്‍ ഓ...നൂറു നിറങ്ങളായ്‌ ..

idile nī ĕnde vannillā..
ŏru kāṭrin kanavāy māññillā
paṟayādĕn piṟagil ninnillā..
aṟiyādĕn niḻalāy sernnillā..
o..nūṟu kināvugaḽ o..nūṟu niṟaṅṅaḽāy‌
omale....
idile nī ĕnde vannillā
ŏru kāṭrin kanavāy māññillā
paṟayādĕn piṟagil ninnillā
aṟiyādĕn niḻalāy sernnillā..
o..nūṟu kināvugaḽ o..nūṟu niṟaṅṅaḽāy‌....

pagal māyuṁ nerattu് tirayĕṇṇittirayĕṇṇi
kaḍalorattalayān nī vannillā...
vĕṟudĕyĕn muḍiyiḻayil viraloḍiccoḍiccu്
paṟayarudākkāryaṁ kādil sŏllīllā
vĕyil sāyuṁ kunninmel maḻa sāṟuṁ neraṁ
maḻavillin pīli pĕṟukkānĕttīlā...
ŏru mugilin mohaṅṅaḽ anurāgaṁ sūḍuṁ
āgāśattāḻvarayil nī vannillā..
o..nūṟu kināvugaḽ o...nūṟu niṟaṅṅaḽāy‌
omale.....

maൌnattin āḻattil aḽavillā svap‌naṅṅaḽ
kaikkumbiḽ niṟayĕ koriyĕḍukkāṁ
praṇayattin nīlimayil ĕnde nī vannillā
ĕnnoḍŏttidu vaḻi nī vannillā...
ŏru pūvinniṣṭaṅṅaḽ kuḽir sūḍuṁ neraṁ
pularmaññin dūvalumāy nī vannillā..
kiḽivādil sārādĕ miḻi raṇḍuṁ nīṭṭi
ĕdir vānaccandriga pol nī ninnillā
o..nūṟu kināvugaḽ o...nūṟu niṟaṅṅaḽāy‌
jīvane...

idile nī ĕnde vannillā..
ŏru kāṭrin kanavāy māññillā..
paṟayādĕn piṟagil ninnillā
aṟiyādĕn niḻalāy sernnillā...
miḻiyaṟiyādĕ....mŏḻiyaṟiyādĕ
karaḽugaḽedo madhuraṁ teḍumboḽ ...
o..nūṟu kināvugaḽ o...nūṟu niṟaṅṅaḽāy‌ ..