Idihaasannal janikkum

ഇതിഹാസങ്ങൾ ജനിക്കും
Year
Language

ഇതിഹാസങ്ങള്‍ ജനിക്കും മുന്‍പേ
ഈശ്വരന്‍ ജനിക്കും മുന്‍പേ
പ്രകൃതിയും കാലവുമൊരുമിച്ചു പാടീ
പ്രേമം ദിവ്യമാമൊരനുഭൂതി
പ്രേമം പ്രേമം പ്രേമം

അന്നത്തെ ആദ്യാനുരാഗ പുഷ്പങ്ങള്‍
അണ്ഡചരാചരങ്ങള്‍
അവയുടെ ആകര്‍ഷണത്തില്‍ വിടര്‍ന്നതാണായിരം
ജീവന്റെ നാളങ്ങള്‍
അവര്‍ പാടീ നമ്മളേറ്റുപാടീ
അനശ്വരമല്ലോ പ്രേമം
പ്രേമം പ്രേമം

അന്നത്തെ ആശ്ലേഷ രോമഹര്‍ഷങ്ങള്‍
ആദിമന്വന്തരങ്ങള്‍
അവയുടെ അഭിനിവേശങ്ങള്‍ കൊരുത്തതാണാ-
യിരം സംഗമ യാമങ്ങള്‍
അവര്‍ പാടീ നമ്മളേറ്റുപാടീ
അനശ്വരമല്ലോ പ്രേമം
പ്രേമം പ്രേമം
(ഇതിഹാസങ്ങള്‍ ജനിക്കും മുന്‍പേ ..)

Ithihasangal Janikkum Munpe

idihāsaṅṅaḽ janikkuṁ munpe
īśvaran janikkuṁ munpe
prakṛtiyuṁ kālavumŏrumiccu pāḍī
premaṁ divyamāmŏranubhūdi
premaṁ premaṁ premaṁ

annattĕ ādyānurāga puṣpaṅṅaḽ
aṇḍasarāsaraṅṅaḽ
avayuḍĕ āgarṣaṇattil viḍarnnadāṇāyiraṁ
jīvanṟĕ nāḽaṅṅaḽ
avar pāḍī nammaḽeṭrubāḍī
anaśvaramallo premaṁ
premaṁ premaṁ

annattĕ āśleṣa romaharṣaṅṅaḽ
ādimanvandaraṅṅaḽ
avayuḍĕ abhiniveśaṅṅaḽ kŏruttadāṇā-
yiraṁ saṁgama yāmaṅṅaḽ
avar pāḍī nammaḽeṭrubāḍī
anaśvaramallo premaṁ
premaṁ premaṁ
(idihāsaṅṅaḽ janikkuṁ munpe ..)

Ithihasangal Janikkum Munpe