മാനം പൊന്‍ മാനം കതിര് ചൂടുന്നു
മോഹം എന്‍ മോഹം തളിര് ചൂടുന്നു
താഴ്വര താരയില്‍ ശീതള ഛായയില്‍
ഹിമ കണം വിതറുമീ പവനനില്‍ ഒഴുകി വരൂ.. (മാനം..)
ചിന്തകളില്‍ തേന്‍ പകരും അഴകേ നീ വാ വാ
അഴകുമായ് എന്‍ കരളില്‍ വന്നുതിരും കവിതേ നീ വാ വാ
കവിതതന്‍ മാധുര്യം എന്നുള്ളില്‍ നീ പെയ്തു താ
ഗിരികള്‍ തന് നിരകളില്‍ നിഴലുകള്‍ ഇഴയവെ (മാനം..)
കല്പ്പനയില് പൂവിരിക്കും ഋതുവേ നീ വാ വാ
ഋതുമതി വാടികളില്‍ നിന്നുതിരും കുളിരേ നീ വാ വാ (കല്പ്പനയില്..)
കുളിരണി കൈകളാല്‍ സായൂജ്യം നീ നെയ്തു താ
കനവുകള്‍ നിനവുകള്‍ ചിറകുകള് അണിയവെ (മാനം..)