Idavappaadikku kudayillaade

ഇടവപ്പാതിക്കു കുടയില്ലാതേ
Work
Year
Language

ഇടവപ്പാതിക്കു കുടയില്ലാതെ
ഇലഞ്ഞിപ്പൂമരച്ചോട്ടില്‍ നിന്നില്ലേ നാം
ഇലഞ്ഞിപ്പൂമരച്ചോട്ടില്‍ നിന്നില്ലേ?
കുടവുമെടുത്തൊരു കാര്‍മുകില്‍ നമ്മെ
കുളിപ്പിച്ചില്ലേ പെണ്ണേ കുളിപ്പിച്ചില്ലേ?

ദാവണിത്തുമ്പുനീയഴിച്ചു നീര്‍ത്തി
പൂവേണിച്ചുരുളുകള്‍ പിഴിഞ്ഞുതോര്‍ത്തി
എന്റെ കണ്ണിന്നുല്സവം മദനോത്സവം
നിന്‍ കവിളില്‍ നാണത്തിന്‍ സിന്ദൂരം സിന്ദൂരം

പൂത്തുനില്‍ക്കും പൊന്നിലഞ്ഞി നമുക്കു മേലെ
ചോര്‍ച്ചയുള്ള മുത്തുക്കുട പിടിച്ചില്ലേ
നിന്നെ വാരിപ്പുണരാന്‍ നിര്‍വൃതിയിലലിയാന്‍
തെന്നലും ഞാനുമായ് കിടമത്സരം കിടമത്സരം

iḍavappādikku kuḍayillādĕ
ilaññippūmaraccoṭṭil ninnille nāṁ
ilaññippūmaraccoṭṭil ninnille?
kuḍavumĕḍuttŏru kārmugil nammĕ
kuḽippiccille pĕṇṇe kuḽippiccille?

dāvaṇittumbunīyaḻiccu nīrtti
pūveṇiccuruḽugaḽ piḻiññudortti
ĕnṟĕ kaṇṇinnulsavaṁ madanotsavaṁ
nin kaviḽil nāṇattin sindūraṁ sindūraṁ

pūttunilkkuṁ pŏnnilaññi namukku melĕ
sorscayuḽḽa muttukkuḍa piḍiccille
ninnĕ vārippuṇarān nirvṛtiyilaliyān
tĕnnaluṁ ñānumāy kiḍamatsaraṁ kiḍamatsaraṁ