ഇടവപ്പാതിക്കോളു വരുന്നൂ
ഇതുവഴി മിന്നൽത്തേരു വരുന്നൂ
തുള്ളിക്കൊരു കുടമാകും മുൻപേ
തുള്ളി നട തുള്ളിനട
വെള്ളിമണിക്കാളേ നട നട
വെള്ളിമണിക്കാളേ...
(ഇടവപ്പാതി..)
പൂക്കാതെ കായ്ക്കാതെ
പൂവണിമലയിൽ കാവലു നിന്നൊരു
പൂവരശിന്നലെ പൂത്തു
എന്റെ കിനാവുകൾ പൂത്തു ജീവിത
സന്ധ്യാപുഷ്പി തളിർത്തു
ഈ വഴിയാത്രയിലെൻ ചങ്ങാതീ
നീയാണിനിയെൻ വഴികാട്ടി
തുള്ളി നട തുള്ളിനട
വെള്ളിമണിക്കാളേ നട നട
വെള്ളിമണിക്കാളേ...
(ഇടവപ്പാതി..)
ഒഴുകാതെ കവിയാതെ
ഈ മലയോരത്തിടറിയിഴഞ്ഞൊരു
തെന്മലയാറ് കവിഞ്ഞൂ
എന്റെ മനസ്സു നിറഞ്ഞൂ നദിയായ്
എൻ മോഹങ്ങൾ കവിഞ്ഞൂ
ഈ വഴിയാത്രയിലെൻ ചങ്ങാതീ
നീയാണിനിയെൻ വഴികാട്ടി
തുള്ളിനട തുള്ളിനട
വെള്ളിമണിക്കാളേ നട നട
വെള്ളിമണിക്കാളേ...
(ഇടവപ്പാതി..)