വാതില്‍ പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം
വാരി വിതറും ത്രിസന്ധ്യ പോകേ...
അതിലോലമെന്‍ ഇടനാഴിയില്‍ നിന്
കളമധുരമാം കാലൊച്ച കേട്ടു....
മധുരമാം കാലൊച്ച കേട്ടു..
[വാതില്‍ പഴുതിലൂടെന്‍ .......]
ഹൃദയത്തിന് തന്തിയില്‍ ആരോ വിരല്‍തൊടും
മൃദുലമാം നിസ്വനം പോലെ.....
ഇലകളില്‍ ജലകണം ഇറ്റു വീഴുമ്പോലെന്‍
ഉയിരില്‍ അമൃതം തളിച്ച പോലെ...
തരളവിലോലം നിന് കാലൊച്ച കേട്ടു ഞാന്‍
അറിയാതെ കോരിത്തരിച്ചു പോയി
അറിയാതെ കോരിത്തരിച്ചു പോയി...
[വാതില്‍ പഴുതിലൂടെന്‍ .......]
ഹിമബിന്ദു മുഖപടം ചാര്‍ത്തിയ പൂവിനെ
മധുകരം നുകരാതെ ഉഴറും പോലെ..
അരിയ നിന് കാലൊച്ച ചൊല്ലിയ മന്ത്രത്തിന്
പൊരുളറിയാതെ ഞാന്‍ നിന്നു...
നിഴലുകള്‍ കളമെഴുതുന്നൊരെന്‍ മുന്നില്‍
മറ്റൊരു സന്ധ്യയായ് നീ വന്നു....
മറ്റൊരു സന്ധ്യയായ് നീ വന്നു...
[വാതില്‍ പഴുതിലൂടെന്‍ .......]