Idadugannilagunnadendinaano

ഇടതുകണ്ണിളകുന്നതെന്തിനാണോ
Year
Language

ഇടതുകണ്ണിളകുന്നതെന്തിനാണോ - എന്റെ
ഇടതുകൈ തുടിക്കുന്നതെന്തിനാണോ (ഇടതു കണ്‍ )
മനസ്സിനിണങ്ങിയൊരു മാരനിന്നു വരുമേ
മധുരക്കിനാവുകള്‍ നിജമായി തീരുമേ

ഇടതുകണ്ണിളകുന്നതതിനാവാം - നിന്റെ
ഇടതുകൈ തുടിക്കുന്നതതിനാവാം

മാരനവനാരു സഖീ മാവേലി മന്നനോ
മാനിയാകും ഇന്ദ്രനോ മാനത്തെ ചന്ദ്രനോ
മന്നനാവാം സഖീ മന്നവേന്ദ്രനാവാം
ഇന്ദ്രനെയും ചന്ദ്രനേയും വെന്നവനുമാവാം

പുതുമാരന്‍ വരുമ്പോള്‍ ഞാനെന്തു ചെയ്യണം
അതുമിതും ചോദിച്ചാല്‍ ഞാനെന്തു ചൊല്ലണം
എങ്ങനെ ഞാന്‍ നില്‍ക്കണം എങ്ങനെ ഞാന്‍ നോക്കണം
എങ്ങനെ വിളിക്കണം ഞാനെന്തെല്ലാം ഒരുക്കണം

താമരക്കുളത്തിലൊന്നു നീന്തിക്കുളിക്കണം
തലയൊന്നു പിന്നണം താഴമ്പൂ ചൂടണം
തളിര്‍ പട്ടുചേല ചുറ്റി ചേലില്‍ ഒരുങ്ങണം
തങ്കവര്‍ണ്ണക്കുറിയിട്ടു ചന്തം വരുത്തണം

iḍadugaṇṇiḽagunnadĕndināṇo - ĕnṟĕ
iḍadugai tuḍikkunnadĕndināṇo (iḍadu kaṇ )
manassiniṇaṅṅiyŏru māraninnu varume
madhurakkināvugaḽ nijamāyi tīrume

iḍadugaṇṇiḽagunnadadināvāṁ - ninṟĕ
iḍadugai tuḍikkunnadadināvāṁ

māranavanāru sakhī māveli mannano
māniyāguṁ indrano mānattĕ sandrano
mannanāvāṁ sakhī mannavendranāvāṁ
indranĕyuṁ sandraneyuṁ vĕnnavanumāvāṁ

pudumāran varumboḽ ñānĕndu sĕyyaṇaṁ
adumiduṁ sodiccāl ñānĕndu sŏllaṇaṁ
ĕṅṅanĕ ñān nilkkaṇaṁ ĕṅṅanĕ ñān nokkaṇaṁ
ĕṅṅanĕ viḽikkaṇaṁ ñānĕndĕllāṁ ŏrukkaṇaṁ

tāmarakkuḽattilŏnnu nīndikkuḽikkaṇaṁ
talayŏnnu pinnaṇaṁ tāḻambū sūḍaṇaṁ
taḽir paṭṭusela suṭri selil ŏruṅṅaṇaṁ
taṅgavarṇṇakkuṟiyiṭṭu sandaṁ varuttaṇaṁ