Idaanu bhaarada dharani

ഇതാണു ഭാരത ധരണി
Year
Language

ithaanu bhaaratadharani

ഇതാണു ഭാരതധരണി
ഇതാണു ഭാരതജനനി
ഇതാണു നമ്മുടെ മണ്ണും വിണ്ണും
ഇതാണു സമ്പത്തെന്നും

ദ്രാവിഡ കേരളവംഗകലിംഗം
ഭാരതഭൂവിന്നംഗങ്ങള്‍
ആന്ധ്രമറാത്താ ഗുജറാത്തുകളില്‍
അംബികതന്‍ പ്രതിബിംബങ്ങള്‍
ഇതാണു.......

ആ...
ഞങ്ങടെ സോദരര്‍ നിവസിക്കുന്നു
പഞ്ചനദത്തില്‍ ബംഗാളില്‍
ഞങ്ങടെ ഗാനം കേട്ടീടുന്നു
മലയാളത്തില്‍ കാശ്മീരില്‍
ഇതാണു....

ഭാരതഗാഥകള്‍ വള്ളത്തോളും
ഭാരതിയാരും ടാഗോറും
ആലാപിക്കേ ഞങ്ങടെ നെഞ്ചില്‍
അലതല്ലുന്നു ജയഭേരി
ആ...
ഇതാണു.....

ithaanu bhaaratadharani

idāṇu bhāradadharaṇi
idāṇu bhāradajanani
idāṇu nammuḍĕ maṇṇuṁ viṇṇuṁ
idāṇu sambattĕnnuṁ

drāviḍa keraḽavaṁgagaliṁgaṁ
bhāradabhūvinnaṁgaṅṅaḽ
āndhramaṟāttā gujaṟāttugaḽil
aṁbigadan pradibiṁbaṅṅaḽ
idāṇu.......

ā...
ñaṅṅaḍĕ sodarar nivasikkunnu
pañjanadattil baṁgāḽil
ñaṅṅaḍĕ gānaṁ keṭṭīḍunnu
malayāḽattil kāśmīril
idāṇu....

bhāradagāthagaḽ vaḽḽattoḽuṁ
bhāradiyāruṁ ṭāgoṟuṁ
ālābikke ñaṅṅaḍĕ nĕñjil
aladallunnu jayabheri
ā...
idāṇu.....