ഇതാ ഇതാ ഇവിടെവരെ
ഈ യുഗസംക്രമ സന്ധ്യ വരെ
പരിവര്‍ത്തനത്തിന്റെ പാത വരെ
പരിണാമസാഗര സീമവരെ
ഇത ഇതാ ഇവിടെ വരെ
ഒരുനവസന്ദേശമെഴുതിച്ചേര്‍ക്കാന്‍
ഓമല്‍ പുലരിയണഞ്ഞു
പുതുപൂവുകളാല്‍ ഭൂമിദേവിയ്ക്ക്
പുളകം പൂത്തു വിടര്‍ന്നു
പൂത്തുവിടര്‍ന്നു
ഇതാ ഇതാ ഇവിടെവരെ....
ഒരുനവസുന്ദരഗീതമുതിര്‍ക്കാന്‍
ഓണക്കിളികളുണര്‍ന്നൂ
മോഹനനക്ഷത്ര വീഥിയിലൂടെ
മോഹം പാറിനടന്നൂ
മോഹം പാറിനടാന്നൂ
പാറിനടാന്നൂ
ഇതാ ഇതാ ഇവിടെവരെ