Idaa bhaaradam

ഇതാ ഭാരതം
Year
Language

ഇതാ ഭാരതം ഇതാ കേരളം
ഇതാണു നമ്മുടെ ജീവിതം
ഉയരുന്നിതാ ഉണരുന്നിതാ
യുവഭാരതത്തിന്റെ ശംഖനാദം
(ഇതാ...)

വെളിച്ചംവിതറി ചിരിച്ചു നില്‍ക്കുന്ന
വിളക്കുമരങ്ങള്‍... തൂക്കുമരങ്ങള്‍...
തിരുവോണത്തെരുവിലെ വിളക്കുമരങ്ങള്‍
എല്ലാം എല്ലാം ഞങ്ങള്‍ക്കു നിങ്ങളുടെ
സ്വര്‍‌ലോകം നല്‍കിയ തൂക്കുമരങ്ങള്‍
തൂക്കുമരങ്ങള്‍... തൂക്കുമരങ്ങള്‍...
തൊഴില്‍ അല്ലെങ്കില്‍ ജയില്‍ തരൂ
ജയില്‍ തരൂ...
(ഇതാ)

മദിച്ചുപോകുമീ മാവേലിമന്നന്റെ
സുന്ദരദൃശ്യങ്ങള്‍... ശവമഞ്ചങ്ങള്‍...
മരിക്കാത്ത ഞങ്ങളുടെ ശവമഞ്ചങ്ങള്‍
എല്ലാം എല്ലാം ഞങ്ങള്‍ക്കു നിങ്ങളുടെ
പൊന്നോണം നല്‍കിയ ശവമഞ്ചങ്ങള്‍
ശവമഞ്ചങ്ങള്‍... ശവമഞ്ചങ്ങള്‍...
തൊഴില്‍ അല്ലെങ്കില്‍ ജയില്‍ തരൂ
ജയില്‍ തരൂ...
(ഇതാ)

idā bhāradaṁ idā keraḽaṁ
idāṇu nammuḍĕ jīvidaṁ
uyarunnidā uṇarunnidā
yuvabhāradattinṟĕ śaṁkhanādaṁ
(idā...)

vĕḽiccaṁvidaṟi siriccu nilkkunna
viḽakkumaraṅṅaḽ... tūkkumaraṅṅaḽ...
tiruvoṇattĕruvilĕ viḽakkumaraṅṅaḽ
ĕllāṁ ĕllāṁ ñaṅṅaḽkku niṅṅaḽuḍĕ
svar‌logaṁ nalgiya tūkkumaraṅṅaḽ
tūkkumaraṅṅaḽ... tūkkumaraṅṅaḽ...
tŏḻil allĕṅgil jayil tarū
jayil tarū...
(idā)

madiccubogumī māvelimannanṟĕ
sundaradṛśyaṅṅaḽ... śavamañjaṅṅaḽ...
marikkātta ñaṅṅaḽuḍĕ śavamañjaṅṅaḽ
ĕllāṁ ĕllāṁ ñaṅṅaḽkku niṅṅaḽuḍĕ
pŏnnoṇaṁ nalgiya śavamañjaṅṅaḽ
śavamañjaṅṅaḽ... śavamañjaṅṅaḽ...
tŏḻil allĕṅgil jayil tarū
jayil tarū...
(idā)