ആരാരെന്നുള്ളിന്നുള്ളിൽ ഈണം മൂളി പാടുന്നു
ആലോലം താളംതുള്ളി താനേ തഞ്ചി കൊഞ്ചുന്നു
പൊൻതിങ്കൾ തങ്കത്തേരിൽ കൂടെപ്പോരുന്നൂ...
മഞ്ഞണി മണി രാവിൽ...ചില്ലയിൽ
ചില്ലുമലരായി പൂത്തു ഞാൻ....
പൊൻ കനവുകൾ മീട്ടും വീണയിൽ
വർണ്ണമഴയായി പെയ്തു ഞാൻ...
ശ്രുതിസുഖമായ്..സ്വരജതിയായ്...
(ആരാരെന്നുള്ളിന്നുള്ളിൽ...)
ആടാതെ മലർ ചൂടാതെ സ്വയമാടാതെ വരുമോർമ്മയിൽ
നീ മാത്രം ഇടറാതെന്റെ നിറമാറോടമരൂ ആർദ്രമായ്
പതിയെ നിന്റെ നേർത്ത വിരലുകൾ പടരും ദേവ വീണയായ്
മനസ്സിൽ നിന്റെ നാദമുകിലുകൾ മലരായ് പെയ്ത രാത്രിയിൽ
പാടിപ്പതിഞ്ഞൊരീ പാട്ടിൻ ചിലമ്പുമായ്
തീരാതെ തീരുന്നു ഞാൻ....
അഹാ...മഞ്ഞണി മണി രാവിൽ...ചില്ലയിൽ
ചില്ലുമലരായി പൂത്തു ഞാൻ....
പൊൻ കനവുകൾ മീട്ടും വീണയിൽ
വർണ്ണമഴയായി പെയ്തു ഞാൻ...
ശ്രുതിസുഖമായ്..സ്വരജതിയായ്...
കാണാതെ കണി കാണാതെ കഥ മൂളാതെ ഇനി ഓർമ്മയിൽ
നീഹാരമണിയായ് എന്റെ മിഴിനീരായ് ഉതിരും ആദ്യമായ്
അകലേ മാഞ്ഞ ശ്യാമനിശയുടെ അലിവായ് ചേർന്ന മാത്രയിൽ
അറിയാതെന്റെ കാതിലൊരു സ്വരജതിയായ് പൂത്ത സൗമ്യതേ
നിന്നെക്കുറിച്ചു ഞാൻ പാടിത്തുടങ്ങവേ
നീരാളമാകുന്നു ഞാൻ...
ഏയ്...മഞ്ഞണി മണിരാവിൽ...ചില്ലയിൽ
ചില്ലുമലരായി പൂത്തു ഞാൻ....
പൊൻ കനവുകൾ മീട്ടും വീണയിൽ
വർണ്ണമഴയായി പെയ്തു ഞാൻ...
ശ്രുതിസുഖമായ്..സ്വരജതിയായ്...
(ആരാരെന്നുള്ളിന്നുള്ളിൽ...)