Hrdayesvari nin

ഹൃദയേശ്വരി നിൻ
Year
Language

ഹൃദയേശ്വരി നിന്‍ നെടുവീര്‍പ്പില്‍ ഞാനൊരു
മധുരസംഗീതം കേട്ടൂ
പ്രണയത്തിന്‍ രാഗാലാപനമായാ
സുഗമസംഗീതം കേട്ടൂ
ഹൃദയേശ്വരി........

അകലുമ്പോഴും അലരിന്റെ കവിളില്‍
അണിമുത്തു വിതറുന്നു യാമം
പിരിയുമ്പൊഴും സ്നേഹാര്‍ദ്രയായി
സുഗന്ധം പകരുന്നു പുഷ്പം
രജനീഗന്ധിയാം പുഷ്പം
ഹൃദയേശ്വരീ.........

ഉറങ്ങുമ്പോഴും മലര്‍വള്ളിപ്പെണ്ണിന്‍
ഉടലില്‍ നിന്നുയരുന്നു പുളകം
കരയുമ്പോഴും പ്രിയതന്റെ ചുണ്ടില്‍
അടരാന്‍ തുടിക്കുന്നു രാഗം
എനിക്കുള്ളതാം പത്മരാഗം
ഹൃദയേശ്വരീ...........

hṛdayeśvari nin nĕḍuvīrppil ñānŏru
madhurasaṁgīdaṁ keṭṭū
praṇayattin rāgālābanamāyā
sugamasaṁgīdaṁ keṭṭū
hṛdayeśvari........

agalumboḻuṁ alarinṟĕ kaviḽil
aṇimuttu vidaṟunnu yāmaṁ
piriyumbŏḻuṁ snehārdrayāyi
sugandhaṁ pagarunnu puṣpaṁ
rajanīgandhiyāṁ puṣpaṁ
hṛdayeśvarī.........

uṟaṅṅumboḻuṁ malarvaḽḽippĕṇṇin
uḍalil ninnuyarunnu puḽagaṁ
karayumboḻuṁ priyadanṟĕ suṇḍil
aḍarān duḍikkunnu rāgaṁ
ĕnikkuḽḽadāṁ patmarāgaṁ
hṛdayeśvarī...........