Hrdayavaahinee olugunnu nee

ഹൃദയവാഹിനീ ഒഴുകുന്നു നീ
Year
Language

ഹൃദയവാഹിനീ ഒഴുകുന്നു നീ
മധുരസ്നേഹതരംഗിണിയായ്
കാലമാമാകാശ ഗോപുരനിഴലില്‍
കല്പനതന്‍ കളകാഞ്ചികള്‍ ചിന്തി

അച്ഛനാം മേരുവില്‍ നീ ഉല്‍ഭവിച്ചു
അമ്മയാം താഴ്വര തന്നില്‍ വളര്‍ന്നു
അടുത്ത തലമുറ കടലായ് ഇരമ്പി
ആവേശമാര്‍ന്നു നീ തുള്ളിത്തുളുമ്പി
മുന്നോട്ട്... മുന്നോട്ട്...
സ്നേഹപ്രവാഹിനീ മുന്നോട്ട്..
മുന്നോട്ട്...
ഹൃദയവാഹിനീ..

ബന്ധനമെന്നത് തടവാണെങ്കിലും
ബന്ധുരമാണതിന്നോര്‍മ്മകള്‍ പോലും
നാളെയേപ്പുണരാന്‍ മുന്നോട്ടൊഴുകും
ഇന്നലെ പിന്നില്‍ തേങ്ങിയൊതുങ്ങും
മുന്നോട്ട്... മുന്നോട്ട്..
സ്നേഹപ്രവാഹിനീ മുന്നോട്ട്
മുന്നോട്ട്...
ഹൃദയവാഹിനീ..

hṛdayavāhinī ŏḻugunnu nī
madhurasnehadaraṁgiṇiyāy
kālamāmāgāśa goburaniḻalil
kalbanadan kaḽagāñjigaḽ sindi

acchanāṁ meruvil nī ulbhaviccu
ammayāṁ tāḻvara tannil vaḽarnnu
aḍutta talamuṟa kaḍalāy irambi
āveśamārnnu nī tuḽḽittuḽumbi
munnoṭṭ... munnoṭṭ...
snehapravāhinī munnoṭṭ..
munnoṭṭ...
hṛdayavāhinī..

bandhanamĕnnat taḍavāṇĕṅgiluṁ
bandhuramāṇadinnormmagaḽ poluṁ
nāḽĕyeppuṇarān munnoṭṭŏḻuguṁ
innalĕ pinnil teṅṅiyŏduṅṅuṁ
munnoṭṭ... munnoṭṭ..
snehapravāhinī munnoṭṭ
munnoṭṭ...
hṛdayavāhinī..