Hrdayattinoruvaadil

ഹൃദയത്തിനൊരുവാതില്‍
Year
Language

ഹൃദയത്തിനൊരു വാതില്‍
സ്‌മരണതന്‍ മണിവാതില്‍
തുറന്നു കിടന്നാലും ദുഃഖം
അടഞ്ഞു കിടന്നാലും ദുഃഖം
ഹൃദയത്തിനൊരു വാതില്‍

രത്‌നങ്ങളൊളിക്കും പൊന്നറകള്‍
പുഷ്‌പങ്ങള്‍ വാടിയ മണിയറകള്‍
രത്‌നങ്ങളൊളിക്കും പൊന്നറകള്‍
പുഷ്‌പങ്ങള്‍ വാടിയ മണിയറകള്‍
ശില്‌പങ്ങള്‍ തിളങ്ങുന്ന മച്ചകങ്ങള്‍
സര്‍പ്പങ്ങളൊളിക്കുന്ന നിലവറകള്‍
തുറന്നാല്‍ പാമ്പുകള്‍ പുറത്തു വരും
അടഞ്ഞാല്‍ രത്‌നങ്ങളിരുട്ടിലാകും
(ഹൃദയത്തിനൊരു)

കൌമാരം വിടര്‍ത്തി കല്‌പനകള്‍
യൌവനം കൊളുത്തി മണിദീപങ്ങള്‍
കൌമാരം വിടര്‍ത്തി കല്‌പനകള്‍
യൌവനം കൊളുത്തി മണിദീപങ്ങള്‍
അനുരാഗഭാവനാമഞ്ജരികള്‍
അവയിന്നു വ്യാമോഹനൊമ്പരങ്ങള്‍
കരഞ്ഞാല്‍ ബന്ധുക്കള്‍ പരിഹസിക്കും
ചിരിച്ചാല്‍ ബന്ധങ്ങള്‍ ഉലഞ്ഞുപോകും
(ഹൃദയത്തിനൊരു)

hṛdayattinŏru vādil
s‌maraṇadan maṇivādil
tuṟannu kiḍannāluṁ duḥkhaṁ
aḍaññu kiḍannāluṁ duḥkhaṁ
hṛdayattinŏru vādil

rat‌naṅṅaḽŏḽikkuṁ pŏnnaṟagaḽ
puṣ‌paṅṅaḽ vāḍiya maṇiyaṟagaḽ
rat‌naṅṅaḽŏḽikkuṁ pŏnnaṟagaḽ
puṣ‌paṅṅaḽ vāḍiya maṇiyaṟagaḽ
śil‌paṅṅaḽ tiḽaṅṅunna maccagaṅṅaḽ
sarppaṅṅaḽŏḽikkunna nilavaṟagaḽ
tuṟannāl pāmbugaḽ puṟattu varuṁ
aḍaññāl rat‌naṅṅaḽiruṭṭilāguṁ
(hṛdayattinŏru)

kaൌmāraṁ viḍartti kal‌panagaḽ
yaൌvanaṁ kŏḽutti maṇidībaṅṅaḽ
kaൌmāraṁ viḍartti kal‌panagaḽ
yaൌvanaṁ kŏḽutti maṇidībaṅṅaḽ
anurāgabhāvanāmañjarigaḽ
avayinnu vyāmohanŏmbaraṅṅaḽ
karaññāl bandhukkaḽ parihasikkuṁ
siriccāl bandhaṅṅaḽ ulaññuboguṁ
(hṛdayattinŏru)