Hrdayattin romaanyajam

ഹൃദയത്തിന്‍ രോമാഞ്ചം
Year
Language

ഹൃദയത്തിന്‍ രോമാഞ്ചം സ്വരരാഗ ഗംഗയായ്
പകരുന്ന മണിവീണ മൂകമായി

തകരുന്ന തന്തുവില്‍ തളരാതെ എന്നെന്നും
തഴുകുന്ന കൈകള്‍ കുഴഞ്ഞു പോയി
മധുമാസ മേളത്തിന്‍ അന്ത്യത്തില്‍ നേര്‍ത്തൊരു
തിരശ്ശീല മന്ദമായ് ഊര്‍ന്നുവീഴ്കെ
ആ .....ആ‍.....

അവസാന ദിവസത്തിൽ‍ അവസാനനിമിഷത്തില്‍
അടരുന്ന പാതിരാപ്പൂവു പോലെ..
ആരോരുമോരാതെന്‍ ഹൃദയത്തില്‍ തല ചായ്ച്ചെൻ‍
ആരോമലാളിന്നുറക്കമായി
ഒരു നേര്‍ത്ത ചലനത്തിന്‍ നിഴല്‍പോലുമെത്താത്തോ-
രവസാന നിദ്രയില്‍ ആണ്ടുപോയി

hṛdayattin romāñjaṁ svararāga gaṁgayāy
pagarunna maṇivīṇa mūgamāyi

tagarunna tanduvil taḽarādĕ ĕnnĕnnuṁ
taḻugunna kaigaḽ kuḻaññu poyi
madhumāsa meḽattin andyattil nerttŏru
tiraśśīla mandamāy ūrnnuvīḻgĕ
ā .....ā.....

avasāna divasattil avasānanimiṣattil
aḍarunna pādirāppūvu polĕ..
ārorumorādĕn hṛdayattil tala sāyscĕn
āromalāḽinnuṟakkamāyi
ŏru nertta salanattin niḻalbolumĕttātto-
ravasāna nidrayil āṇḍuboyi