Hrdayattin madhuramadhurageedam

ഹൃദയത്തിന്‍ മധുരമധുരഗീതം
Year
Language

ഹൃദയത്തിന്‍ മധുരമധുരമീ ഗീതം
അനുരാഗത്തിന്‍ ഭാവതരള ഭൂപാളം
വയസ്സോ...യൌവ്വന മനസ്സോ
മദനന്‍ കുലയ്ക്കും ധനുസ്സോ
ഈ വിരഹം ആരിനി അറിയാന്‍
അറിയാന്‍ ......

പൂവായ് വിരിഞ്ഞാല്‍ തൂമണം വേണം
അല്ലിത്തേനും വര്‍ണ്ണവും വേണം(പൂവായ്...)
പൂക്കള്‍ നുള്ളി പൂമദം ചൂടി
വണ്ടുകള്‍ പോയാല്‍ ആരുടെ കുറ്റം
നിറമോ...മലരിതള്‍ നിറയും
മധുവോ മാനസം തന്നില്‍
ഈ വിരഹം ആരിനി അറിയാന്‍ ...അറിയാന്‍
ഹൃദയത്തിന്‍ മധുരമധുരമീ ഗീതം
അനുരാഗത്തിന്‍ ഭാവതരള ഭൂപാളം

കിളികള്‍ക്കെല്ലാം കൂടുണ്ടല്ലോ
ഉള്ളത്തിലെന്നും കൂട്ടുണ്ടല്ലോ(കിളികള്‍ക്കെല്ലാം...)
കൂട്ടിലെ കിളിതന്‍ നെഞ്ചിലെ മോഹം
എങ്ങിരുന്നാലും നിന്നെ തേടിടും
പാടും.....മംഗള ഗീതം
വിതറും നിന്‍വഴി മലര്‍കള്‍
ഈ വിരഹം ആരിനി അറിയാന്‍
അറിയാന്‍ ......

ഹൃദയത്തിന്‍ മധുരമധുരമീ ഗീതം
അനുരാഗത്തിന്‍ ഭാവതരള ഭൂപാളം
വയസ്സോ...യൌവ്വന മനസ്സോ
മദനന്‍ കുലയ്ക്കും ധനുസ്സോ.........
ഈ വിരഹം ആരിനി അറിയാന്‍

hṛdayattin madhuramadhuramī gīdaṁ
anurāgattin bhāvadaraḽa bhūbāḽaṁ
vayasso...yaൌvvana manasso
madanan kulaykkuṁ dhanusso
ī virahaṁ ārini aṟiyān
aṟiyān ......

pūvāy viriññāl tūmaṇaṁ veṇaṁ
allittenuṁ varṇṇavuṁ veṇaṁ(pūvāy...)
pūkkaḽ nuḽḽi pūmadaṁ sūḍi
vaṇḍugaḽ poyāl āruḍĕ kuṭraṁ
niṟamo...malaridaḽ niṟayuṁ
madhuvo mānasaṁ tannil
ī virahaṁ ārini aṟiyān ...aṟiyān
hṛdayattin madhuramadhuramī gīdaṁ
anurāgattin bhāvadaraḽa bhūbāḽaṁ

kiḽigaḽkkĕllāṁ kūḍuṇḍallo
uḽḽattilĕnnuṁ kūṭṭuṇḍallo(kiḽigaḽkkĕllāṁ...)
kūṭṭilĕ kiḽidan nĕñjilĕ mohaṁ
ĕṅṅirunnāluṁ ninnĕ teḍiḍuṁ
pāḍuṁ.....maṁgaḽa gīdaṁ
vidaṟuṁ ninvaḻi malargaḽ
ī virahaṁ ārini aṟiyān
aṟiyān ......

hṛdayattin madhuramadhuramī gīdaṁ
anurāgattin bhāvadaraḽa bhūbāḽaṁ
vayasso...yaൌvvana manasso
madanan kulaykkuṁ dhanusso.........
ī virahaṁ ārini aṟiyān