Hrdayattin

ഹൃദയത്തിന്‍
Year
Language

ഹൃദയത്തിൻ ചന്ദനച്ചിതയിൽ
സ്വർണ്ണച്ചിറകുള്ള ശലഭങ്ങൾ വീണെരിഞ്ഞു
അവയെന്റെ സ്വപ്നങ്ങളായിരുന്നു
അരുമയാം മോഹങ്ങളായിരുന്നു.

ചാരം മൂടിയ ചന്ദനച്ചിതയിൽ
ആരും കാണാക്കനലുകളായ് (ചാരം..)
ഇനിയവശേഷിപ്പതൊന്നു മാത്രം
ഒരു പിടിയോർമ്മകൾ അത്രമാത്രം
ഒരുനാളും കാണാത്ത പൂക്കണികൾ
വെറുതെ കൊതിച്ചതിന്നോർമ്മ മാത്രം

(ഹൃദയത്തിൻ)

ആരോകല്ലെറിഞ്ഞെന്റെ തേന്മാവിൽനി-
ന്നായിരം കിളികൾ പറന്നുപോയി (ആരോ)
ചിറകുതളർന്നൊരു പക്ഷിമാത്രം
തിരികേ ചില്ലയിൽ വന്നിരുന്നു
ഒരു മാന്തളിരിനെ തേൻ കനിയേ
വെറുതേ ഇനീയും കിനാവു കാണാൻ
(ഹൃദയത്തിൻ)

hṛdayattin sandanaccidayil
svarṇṇacciṟaguḽḽa śalabhaṅṅaḽ vīṇĕriññu
avayĕnṟĕ svapnaṅṅaḽāyirunnu
arumayāṁ mohaṅṅaḽāyirunnu.

sāraṁ mūḍiya sandanaccidayil
āruṁ kāṇākkanalugaḽāy (sāraṁ..)
iniyavaśeṣippadŏnnu mātraṁ
ŏru piḍiyormmagaḽ atramātraṁ
ŏrunāḽuṁ kāṇātta pūkkaṇigaḽ
vĕṟudĕ kŏdiccadinnormma mātraṁ

(hṛdayattin)

ārogallĕṟiññĕnṟĕ tenmāvilni-
nnāyiraṁ kiḽigaḽ paṟannuboyi (āro)
siṟagudaḽarnnŏru pakṣimātraṁ
tirige sillayil vannirunnu
ŏru māndaḽirinĕ ten kaniye
vĕṟude inīyuṁ kināvu kāṇān
(hṛdayattin)