ഹൃദയ രാഗമഴ പൊഴിയും ആത്മ സുഖം
മനതാരിൽ വിടരും കവിതേ
ഈ മരുഭൂമിയിൽ കുളിരേകും വർഷമായ്
അകതാരിൽ നീ വന്നു നിറയൂ
(ഹൃദയരാഗ...)
സൂര്യനാളമായ് ഞാനിന്നു ഇരുളിൻ മറ നീക്കവേ
സൂര്യകാന്തി പോൽ ഞാനീ സന്ധ്യയിൽ ഏകയാകും
ഇനിയും വിടരും പുതുവെയിൽ
ആ.. നമ്മൾ ഒന്നാകുവാൻ
നാദം ചേരും രാഗം മൂളും ഗാനം പാടും
(ഹൃദയരാഗ...)
നീലരാവിന്റെ മാറിൽ തിങ്കളായ് വന്നു ഞാൻ
നിന്നിൽ അലിയുമീ യാമം പുണ്യമാകുമീ ജന്മം
വിടരും ഈ പൂക്കളിൽ
ആ...ആ... ഉയിരിൽ ഒന്നാകുവാൻ
സ്നേഹം തേടും ജീവൻ പോലെ ഞാനും നീയും
(ഹൃദയരാഗ...)
hṛdaya rāgamaḻa pŏḻiyuṁ ātma sukhaṁ
manadāril viḍaruṁ kavide
ī marubhūmiyil kuḽireguṁ varṣamāy
agadāril nī vannu niṟayū
(hṛdayarāga...)
sūryanāḽamāy ñāninnu iruḽin maṟa nīkkave
sūryagāndi pol ñānī sandhyayil egayāguṁ
iniyuṁ viḍaruṁ puduvĕyil
ā.. nammaḽ ŏnnāguvān
nādaṁ seruṁ rāgaṁ mūḽuṁ gānaṁ pāḍuṁ
(hṛdayarāga...)
nīlarāvinṟĕ māṟil tiṅgaḽāy vannu ñān
ninnil aliyumī yāmaṁ puṇyamāgumī janmaṁ
viḍaruṁ ī pūkkaḽil
ā...ā... uyiril ŏnnāguvān
snehaṁ teḍuṁ jīvan polĕ ñānuṁ nīyuṁ
(hṛdayarāga...)