Hrdayam oru veenayaay

ഹൃദയം ഒരു വീണയായ്‌
Year
Language

ഹൃദയം ഒരു വീണയായ് അതില്‍ നിന്‍ മൊഴിയായ് (2)
എന്‍ നെഞ്ചിന്‍ താളം നിന്നില്‍ കേള്‍ക്കുമ്പോള്‍
എന്‍ ജീവമാല്യം നിന്നില്‍ കാണുമ്പോള്‍
സുകൃത വീഥിയില്‍ അലയും വേളയില്‍
(ഹൃദയം ഒരു വീണയായ്)

സാരള്യം കൊണ്ടെന്റെ ഉള്ളം പൊങ്ങി നിന്നില്‍ നിന്നും
രാഗം ചൂടി മൌനം പാടുമ്പോള്‍ (സാരള്യം)
മുന്നില്‍ പൂക്കുന്നേതോ ജന്മം
വര്‍ണ്ണം പെയ്യുന്നോരോ കാലം
അവയുടെ കൈയ്യിലെ നിറകതിരണിയും നാം
തമ്മില്‍ തമ്മില്‍ (ഹൃദയം ഒരു വീണയായ്)

ബിംബങ്ങള്‍ മിന്നും നിന്‍ കണ്ണില്‍ നിന്നും ഇന്നെന്‍
ചേതോദീപം പൊന്നിന്‍ നാളം ചാര്‍ത്തുമ്പോള്‍ (ബിംബങ്ങള്‍ )
മുന്നില്‍ പൂക്കുന്നേതോ സ്വപ്നം
കാലം പേറുന്നോരോ മോഹം
അവയിലെ കയ്യിലെ പരിമളം അണിയും നാം
തമ്മില്‍ തമ്മില്‍ (ഹൃദയം ഒരു വീണയായ്)

hṛdayaṁ ŏru vīṇayāy adil nin mŏḻiyāy (2)
ĕn nĕñjin dāḽaṁ ninnil keḽkkumboḽ
ĕn jīvamālyaṁ ninnil kāṇumboḽ
sukṛta vīthiyil alayuṁ veḽayil
(hṛdayaṁ ŏru vīṇayāy)

sāraḽyaṁ kŏṇḍĕnṟĕ uḽḽaṁ pŏṅṅi ninnil ninnuṁ
rāgaṁ sūḍi maൌnaṁ pāḍumboḽ (sāraḽyaṁ)
munnil pūkkunnedo janmaṁ
varṇṇaṁ pĕyyunnoro kālaṁ
avayuḍĕ kaiyyilĕ niṟagadiraṇiyuṁ nāṁ
tammil tammil (hṛdayaṁ ŏru vīṇayāy)

biṁbaṅṅaḽ minnuṁ nin kaṇṇil ninnuṁ innĕn
sedodībaṁ pŏnnin nāḽaṁ sārttumboḽ (biṁbaṅṅaḽ )
munnil pūkkunnedo svapnaṁ
kālaṁ peṟunnoro mohaṁ
avayilĕ kayyilĕ parimaḽaṁ aṇiyuṁ nāṁ
tammil tammil (hṛdayaṁ ŏru vīṇayāy)