ഹൃദയം മറന്നൂ... നാണയത്തുട്ടിന്‍റെ
കിലുകിലാശബ്ദത്തില്‍...
സ്നേഹബന്ധം..ആ സ്നേഹബന്ധം
ഈ ലോകയാഥാര്‍ത്ഥ്യമേ...
അനഘമാം രത്നമെന്നോര്‍ത്തു ഞാന്‍ ലാളിച്ചു
കനലെന്നറിഞ്ഞപ്പോള്‍ നൊന്തുപോയി..
താളുകള്‍ മറിഞ്ഞൂ ജീവിതഗ്രന്ഥത്തില്‍...
സൗഹൃദം പോറല്‍ വരുത്തിവെച്ചു..
പോറല്‍ വരുത്തിവെച്ചു..
ഒരു ശാസ്ത്രഗ്രന്ഥവും ഇന്നോളം കണ്ടില്ല
മനമെന്ന പ്രതിഭാസം സൂക്ഷ്മമായി...
നാളുകള്‍ പൊഴിയും ആളുകള്‍ മറയും
തെറ്റുകള്‍ മണ്ണില്‍ മറഞ്ഞുപോകും
മണ്ണില്‍ മറഞ്ഞുപോകും..