Hrdayam kondeludunna

ഹൃദയം കൊണ്ടെഴുതുന്ന
Year
Language

ഹൃദയംകൊണ്ടെഴുതുന്ന കവിത
പ്രണയാമൃതം അതിന്‍ ഭാഷ (2)

അര്‍ത്ഥം അനര്‍ത്ഥമായ് കാണാതിരുന്നാല്‍
അക്ഷരത്തെറ്റ് വരുത്താതിരുന്നാല്‍
അത് മഹാകാവ്യം
ദാമ്പത്യം ഒരു മഹാകാവ്യം (ഹൃദയം)

പതറാതെ പാടിയ നാവുകളുണ്ടോ
ഇടറാതെ ആടിയ പാദങ്ങളുണ്ടോ
തെറ്റും രാഗം പിഴയ്ക്കും താളം
തിരുത്തലിലൂടെ തുടരും പ്രവാഹം
ഈ ജീവ ഗാന പ്രവാഹം (ഹൃദയം)

തെളിയാത്ത ബന്ധത്തിന്‍ ചിത്രങ്ങള്‍ വീണ്ടും
സഹനവര്‍ണ്ണങ്ങളാല്‍ എഴുതണം നമ്മള്‍
വര്ഷം കൊണ്ടും വസന്തം കൊണ്ടും
വേനലിന്‍ പാപം കഴുകുന്നു കാലം
ആ പരബ്രഹ്മമാം കാലം (ഹൃദയം)

hṛdayaṁkŏṇḍĕḻudunna kavida
praṇayāmṛtaṁ adin bhāṣa (2)

artthaṁ anartthamāy kāṇādirunnāl
akṣarattĕṭr varuttādirunnāl
at mahāgāvyaṁ
dāmbatyaṁ ŏru mahāgāvyaṁ (hṛdayaṁ)

padaṟādĕ pāḍiya nāvugaḽuṇḍo
iḍaṟādĕ āḍiya pādaṅṅaḽuṇḍo
tĕṭruṁ rāgaṁ piḻaykkuṁ tāḽaṁ
tiruttalilūḍĕ tuḍaruṁ pravāhaṁ
ī jīva gāna pravāhaṁ (hṛdayaṁ)

tĕḽiyātta bandhattin sitraṅṅaḽ vīṇḍuṁ
sahanavarṇṇaṅṅaḽāl ĕḻudaṇaṁ nammaḽ
varṣaṁ kŏṇḍuṁ vasandaṁ kŏṇḍuṁ
venalin pābaṁ kaḻugunnu kālaṁ
ā parabrahmamāṁ kālaṁ (hṛdayaṁ)