Hrdayam kondeludunna

ഹൃദയം കൊണ്ടെഴുതുന്ന
Year
Language

ഹൃദയം കൊണ്ടെഴുതുന്ന കവിത
പ്രണയാമൃതം അതിന്‍ ഭാഷ
അർത്ഥം അനര്‍ത്ഥമായ് കാണാതിരുന്നാല്‍
അക്ഷരത്തെറ്റ് വരുത്താതിരുന്നാല്‍
അതു മഹാകാവ്യം ദാമ്പത്യം മഹാകാവ്യം

പതറാതെ പാടിയ നാവുകളുണ്ടോ
ഇടറാതെയാടിയ പാദങ്ങളുണ്ടോ
തെറ്റും രാഗം പിഴയ്ക്കും താളം
തിരുത്തലിലൂടെ തുടരും പ്രവാഹം
ഈ ജീവഗാനപ്രവാഹം

തെളിയാത്തബന്ധത്തിന്‍ ചിത്രങ്ങൾ‍ വീണ്ടും
സഹനവര്‍ണ്ണങ്ങളാൽ‍ എഴുതണം നമ്മള്‍
വര്‍ഷംകൊണ്ടും വസന്തംകൊണ്ടും
വേനലിന്‍ പാപം കഴുകുന്നു കാലം
ആ പരബ്രഹ്മമാം കാലം

hṛdayaṁ kŏṇḍĕḻudunna kavida
praṇayāmṛtaṁ adin bhāṣa
artthaṁ anartthamāy kāṇādirunnāl
akṣarattĕṭr varuttādirunnāl
adu mahāgāvyaṁ dāmbatyaṁ mahāgāvyaṁ

padaṟādĕ pāḍiya nāvugaḽuṇḍo
iḍaṟādĕyāḍiya pādaṅṅaḽuṇḍo
tĕṭruṁ rāgaṁ piḻaykkuṁ tāḽaṁ
tiruttalilūḍĕ tuḍaruṁ pravāhaṁ
ī jīvagānapravāhaṁ

tĕḽiyāttabandhattin sitraṅṅaḽ vīṇḍuṁ
sahanavarṇṇaṅṅaḽāl ĕḻudaṇaṁ nammaḽ
varṣaṁkŏṇḍuṁ vasandaṁkŏṇḍuṁ
venalin pābaṁ kaḻugunnu kālaṁ
ā parabrahmamāṁ kālaṁ