Hrdayam devaalayam

ഹൃദയം ദേവാലയം
Year
Language

ഹൃദയം ദേവാലയം ഹൃദയം ദേവാലയം
പോയവസന്തം നിറമാലചാര്‍ത്തും
ആരണ്യദേവാലയം - മാനവ
ഹൃദയം ദേവാലയം

ആനകളില്ലാതെയമ്പാരിയില്ലാതെ
ആറാട്ടുനടക്കാറുണ്ടിവിടെ -സ്വപ്നങ്ങള്‍
ആഘോഷം നടത്താറുണ്ടിവിടെ
മോഹങ്ങളും മോഹഭംഗങ്ങളും ചേര്‍ന്ന്
കഥകളിയാടാറുണ്ടിവിടെ - ചിന്തകള്‍
സപ്താഹം ചൊല്ലാറുണ്ടിവിടെ
മുറജപമില്ലാത്ത കൊടിമരമില്ലാത്ത
പുണ്യമഹാക്ഷേത്രം -മാനവ
ഹൃദയം ദേവാലയം

വിഗ്രഹമില്ലാതെ പുണ്യാഹമില്ലാതെ
അഭിഷേകം നടത്താറുണ്ടിവിടെ -ദുഃഖങ്ങള്‍
മുഴുക്കാപ്പുചാര്‍ത്താറുണ്ടിവിടെ
മേല്‍ശാന്തിയില്ലാതെ മന്ത്രങ്ങള്‍ചൊല്ലാതെ
കലശങ്ങളാടാറുണ്ടിവിടെ - ഓര്‍മ്മകള്‍
ശീവേലിതൂകാറുണ്ടിവിടെ
നടപ്പന്തലില്ലാത്ത തിടപ്പള്ളിയില്ലാത്ത
പഴയഗുഹാക്ഷേത്രം -മാനവ
ഹൃദയം ദേവാലയം

hṛdayaṁ devālayaṁ hṛdayaṁ devālayaṁ
poyavasandaṁ niṟamālasārttuṁ
āraṇyadevālayaṁ - mānava
hṛdayaṁ devālayaṁ

ānagaḽillādĕyambāriyillādĕ
āṟāṭṭunaḍakkāṟuṇḍiviḍĕ -svapnaṅṅaḽ
āghoṣaṁ naḍattāṟuṇḍiviḍĕ
mohaṅṅaḽuṁ mohabhaṁgaṅṅaḽuṁ sernn
kathagaḽiyāḍāṟuṇḍiviḍĕ - sindagaḽ
saptāhaṁ sŏllāṟuṇḍiviḍĕ
muṟajabamillātta kŏḍimaramillātta
puṇyamahākṣetraṁ -mānava
hṛdayaṁ devālayaṁ

vigrahamillādĕ puṇyāhamillādĕ
abhiṣegaṁ naḍattāṟuṇḍiviḍĕ -duḥkhaṅṅaḽ
muḻukkāppusārttāṟuṇḍiviḍĕ
melśāndiyillādĕ mandraṅṅaḽcŏllādĕ
kalaśaṅṅaḽāḍāṟuṇḍiviḍĕ - ormmagaḽ
śīvelidūgāṟuṇḍiviḍĕ
naḍappandalillātta tiḍappaḽḽiyillātta
paḻayaguhākṣetraṁ -mānava
hṛdayaṁ devālayaṁ