Hrdaya svaram

ഹൃദയ സ്വരം
Year
Language

ഹൃദയസ്വരം ഞാന്‍ കേള്‍ക്കുന്നു
ഹൃദയസ്വരം ഞാന്‍ കേള്‍ക്കുന്നു...നിന്റെ
പ്രണയസ്വരം ഞാന്‍ കേള്‍ക്കുന്നു
പ്രിയമുള്ളവളേ നിന്റെ മാറില്‍
ഞാനെന്‍ ചെവികള്‍ ചേര്‍ക്കുമ്പോള്‍...
ഹൃദയസ്വരം ഞാന്‍ കേള്‍ക്കുന്നു..നിന്റെ
പ്രണയസ്വരം ഞാന്‍ കേള്‍ക്കുന്നു...

ആ സ്വരങ്ങളില്‍ അമൃതസ്വരങ്ങളില്‍
മധുരിത മന്ത്രമുണര്‍ന്നു...(ആ സ്വരങ്ങളില്‍...)
പിരിയാതിതുപോൽ നമ്മള്‍
പുലരും ഇനിമേല്‍ തമ്മില്‍..(പിരിയാതിതു..)
പുതിയ കനവിന്‍ പുളകവനിയിലിതളിടും
ഏകമാം മോഹമേ....
(ഹൃദയസ്വരം....)

ഈ കരങ്ങളില്‍ ഈ നിമിഷങ്ങളില്‍
സുകൃതസുഖം ഞാനറിയുന്നു..(ഈ കരങ്ങളില്‍..)
നിഴലായിതുപോല്‍ തന്നെ
തുടരും ദിനവും നിന്നെ..(നിഴലായിതു..)
കരളില്‍ കനകക്കണികള്‍ വിതറിയഴകിടും
കല്പനാ പൂര്‍ണ്ണിമേ...
(ഹൃദയസ്വരം....)

hṛdayasvaraṁ ñān keḽkkunnu
hṛdayasvaraṁ ñān keḽkkunnu...ninṟĕ
praṇayasvaraṁ ñān keḽkkunnu
priyamuḽḽavaḽe ninṟĕ māṟil
ñānĕn sĕvigaḽ serkkumboḽ...
hṛdayasvaraṁ ñān keḽkkunnu..ninṟĕ
praṇayasvaraṁ ñān keḽkkunnu...

ā svaraṅṅaḽil amṛtasvaraṅṅaḽil
madhurida mandramuṇarnnu...(ā svaraṅṅaḽil...)
piriyādidubol nammaḽ
pularuṁ inimel tammil..(piriyādidu..)
pudiya kanavin puḽagavaniyilidaḽiḍuṁ
egamāṁ mohame....
(hṛdayasvaraṁ....)

ī karaṅṅaḽil ī nimiṣaṅṅaḽil
sukṛtasukhaṁ ñānaṟiyunnu..(ī karaṅṅaḽil..)
niḻalāyidubol tannĕ
tuḍaruṁ dinavuṁ ninnĕ..(niḻalāyidu..)
karaḽil kanagakkaṇigaḽ vidaṟiyaḻagiḍuṁ
kalbanā pūrṇṇime...
(hṛdayasvaraṁ....)