Hoy hoy hoy

ഹോയ്‌ ഹോയ്‌ ഹോയ്‌
Year
Language

ഹോയ്ഹോയ്ഹോയ്ഹോയ് മേലോരേ......
ഹോയ്ഹോയ്ഹോയ്ഹോയ് മാളോരേ...

ഹോയ്ഹോയ്ഹോയ്ഹോയ് മേലോരേ
ഹോയ്ഹോയ്ഹോയ്ഹോയ് മാളോരേ...
നാടുവിട്ടു നാടുപോകും നാടോടി എന്ന കൂട്ടങ്ങൾ...
ആടാം നിങ്ങൾ പോരുവിൻ..പാടാം നിങ്ങൾ കൂടുവിൻ..
(ഹോയ്ഹോയ്ഹോയ്ഹോയ്......)

സൌഗന്ധീ....ഞാൻ കാനനസൂനങ്ങൾതൻ മധുതൂകും സൌഗന്ധീ...
സൈരന്ധ്രീ....ഞാൻ സ്നേഹസുരാചഷകങ്ങൾ നിറയ്ക്കും സൈരന്ധ്രീ
(സൌഗന്ധീ...........)
ചേലോടെ ആടും പെണ്ണല്ലേ നിൻ മുന്നിൽ
അറിയാത്തതെന്തേ നീ നോക്കൂ എൻ കണ്ണിൽ
അലർവള്ളിപോലെ തളിര്‍വള്ളിപോലെ ആടും പെണ്ണല്ലേ
ആടാം നിങ്ങൾ പോരുവിൻ..പാടാം നിങ്ങൾ കൂടുവിൻ..

ഹോയ്ഹോയ്ഹോയ്ഹോയ് മേലോരേ
ഹോയ്ഹോയ്ഹോയ്ഹോയ് മാളോരേ...
നാടുവിട്ടു നാടുപോകും നാടോടി എന്ന കൂട്ടങ്ങൾ...

അറിയില്ലാ....എന്റെ ഊരേത് പേരേത് എവിടെ ജനിച്ചെന്നറിയില്ലാ...
പറയില്ലാ...എന്റെ മാനസമോഹങ്ങൾ എന്തെല്ലാമാണെന്നു പറയില്ലാ...
(അറിയില്ലാ......)
അനുരാഗം ഉള്ളം ഉള്ളോനേ വന്നീടൂ
ഞാനല്ലോ രാധ നീയെന്റെ വനമാലീ
നിറമാലയായ് ഞാൻ നിൻ മാറിൽ വീഴാം
നീ എന്റെ ദേവൻ...
ആടാം നിങ്ങൾ പോരുവിൻ..പാടാം നിങ്ങൾ കൂടുവിൻ..

ഹോയ്ഹോയ്ഹോയ്ഹോയ് മേലോരേ
ഹോയ്ഹോയ്ഹോയ്ഹോയ് മാളോരേ...
നാടുവിട്ടു നാടുപോകും നാടോടി എന്ന കൂട്ടങ്ങൾ...
ആടാം നിങ്ങൾ പോരുവിൻ..പാടാം നിങ്ങൾ കൂടുവിൻ..

hoyhoyhoyhoy melore......
hoyhoyhoyhoy māḽore...

hoyhoyhoyhoy melore
hoyhoyhoyhoy māḽore...
nāḍuviṭṭu nāḍuboguṁ nāḍoḍi ĕnna kūṭṭaṅṅaḽ...
āḍāṁ niṅṅaḽ poruvin..pāḍāṁ niṅṅaḽ kūḍuvin..
(hoyhoyhoyhoy......)

saൌgandhī....ñān kānanasūnaṅṅaḽtan madhudūguṁ saൌgandhī...
sairandhrī....ñān snehasurāsaṣagaṅṅaḽ niṟaykkuṁ sairandhrī
(saൌgandhī...........)
seloḍĕ āḍuṁ pĕṇṇalle nin munnil
aṟiyāttadĕnde nī nokkū ĕn kaṇṇil
alarvaḽḽibolĕ taḽirvaḽḽibolĕ āḍuṁ pĕṇṇalle
āḍāṁ niṅṅaḽ poruvin..pāḍāṁ niṅṅaḽ kūḍuvin..

hoyhoyhoyhoy melore
hoyhoyhoyhoy māḽore...
nāḍuviṭṭu nāḍuboguṁ nāḍoḍi ĕnna kūṭṭaṅṅaḽ...

aṟiyillā....ĕnṟĕ ūret peret ĕviḍĕ janiccĕnnaṟiyillā...
paṟayillā...ĕnṟĕ mānasamohaṅṅaḽ ĕndĕllāmāṇĕnnu paṟayillā...
(aṟiyillā......)
anurāgaṁ uḽḽaṁ uḽḽone vannīḍū
ñānallo rādha nīyĕnṟĕ vanamālī
niṟamālayāy ñān nin māṟil vīḻāṁ
nī ĕnṟĕ devan...
āḍāṁ niṅṅaḽ poruvin..pāḍāṁ niṅṅaḽ kūḍuvin..

hoyhoyhoyhoy melore
hoyhoyhoyhoy māḽore...
nāḍuviṭṭu nāḍuboguṁ nāḍoḍi ĕnna kūṭṭaṅṅaḽ...
āḍāṁ niṅṅaḽ poruvin..pāḍāṁ niṅṅaḽ kūḍuvin..