തങ്കവിളക്കാണമ്മ...
നെഞ്ചിലെ മന്ത്രക്കനിവാണമ്മ..
അമ്മ........(തങ്ക...)
ഉദയക്കതിരു നിറച്ചൊരു സ്വര്‍ഗ്ഗ-
പ്പൂങ്കുടമാണെന്നമ്മ...അമ്മ.....
(തങ്ക വിളക്കാണമ്മ......)
അമ്മതന്‍ പൂപ്പിറന്നാളിനു്
ഇന്നന്നപൂർണ്ണേശ്വരി വരവുണ്ടു്(അമ്മതന്‍...)
എഴരപ്പൊന്നാനക്കാഴ്ചയുണ്ടു്
ഉള്ളില്‍ ഗോശാലകൃഷ്ണന്റെ കേളിയുണ്ടു്(എഴരപ്പൊന്നാന..)
മുക്കുറ്റിക്കുന്നേല് ഒപ്പനയില്‍
ഓശാനപ്പാട്ടിന്റെ ഈരടിയില്‍
തുള്ളിത്തുടിക്കുന്ന പൈതങ്ങളില്
മംഗളമേകുന്ന മേളമുണ്ടു്...(മുക്കുറ്റിക്കുന്നേല് )
താലീപ്പീലി പാടിത്തരും
പായസം കോരിത്തരും..അമ്മ...(താലീപ്പീലി..)
അമ്പിളിമാമന്റെ കൊമ്പില്ലാക്കൊമ്പനെ
കൈയിലെടുത്തു തരും...
ചിന്ദൂരക്കുറി തൊട്ടു തരും
പട്ടുറുമാല് തുന്നിത്തരും..അമ്മ..(ചിന്ദൂരക്കുറി..)
പൂമലരായിരം പൂങ്കവിളില്‍
തന്നു കൊതിപ്പിക്കും.....
(തങ്ക വിളക്കാണമ്മ....)
ഓരോ കാലടിച്ചോടിലും
സംഗീതധാരാ വീചികളോര്മ്മച്ചിന്തായ്
ഓരോ കുമ്പിള്പ്പൂവിലും
ജീവിത ചെമ്പനീര്‍ തുള്ളികള്‍ കണ് തുറക്കാന്‍
ആയിരം പൌർണ്ണമി കാണുവോളം
അമ്മയ്ക്കായുരാരോഗ്യങ്ങള് നല്കേണം(ആയിരം...)
ദൈവം നല്കേണം.....
ഇനിയും ജന്മമുണ്ടെങ്കിലെന്നമ്മതന്
ഓമനയായ് ഞാന്‍ പിറക്കേണം...(ഇനിയും...)
(തങ്ക വിളക്കാണമ്മ......)