Homam kalinyanyaa hrdayannal

ഹോമം കഴിഞ്ഞ ഹൃദയങ്ങള്‍
Year
Language

ഹോമം കഴിഞ്ഞ ഹൃദയങ്ങള്‍
യാഗം കഴിഞ്ഞ മനസ്സാക്ഷികള്‍
ബന്ധങ്ങള്‍ തന്‍ ബലിപീഠങ്ങളില്‍
ആഹുതി ചെയ്ത ശരീരങ്ങള്‍ (ഹോമം)

അനുഭൂതികളുടെ കറുകത്തളിരുകള്‍
അഗ്നിപ്പുരകളിലെരിയുമ്പോള്‍
മനസ്സില്‍ സ്വപ്നം ചമതയൊരുക്കുമ്പോള്‍ (അനുഭൂതി)
തിരയുവതാരേ.. ആരേ.. മൂകം
നിറമിഴിയിതളുകളേ (ഹോമം)

മനശാന്തികളുടെ തുളസിക്കതിരുകള്‍
മന്ത്രപ്പുരകളിലെരിയുമ്പോള്‍
മനസ്സില്‍ മോഹം കുരുതി കൊടുക്കുമ്പോള്‍
തേടുവതെന്തേ.. വീണ്ടും.. വീണ്ടും..
ഒരു പിടി ഓര്‍മ്മകളേ (ഹോമം)
ഹോമം.. ഹോമം.. ഹോമം.. ഹോമം..

homaṁ kaḻiñña hṛdayaṅṅaḽ
yāgaṁ kaḻiñña manassākṣigaḽ
bandhaṅṅaḽ tan balibīṭhaṅṅaḽil
āhudi sĕyda śarīraṅṅaḽ (homaṁ)

anubhūdigaḽuḍĕ kaṟugattaḽirugaḽ
agnippuragaḽilĕriyumboḽ
manassil svapnaṁ samadayŏrukkumboḽ (anubhūdi)
tirayuvadāre.. āre.. mūgaṁ
niṟamiḻiyidaḽugaḽe (homaṁ)

manaśāndigaḽuḍĕ tuḽasikkadirugaḽ
mandrappuragaḽilĕriyumboḽ
manassil mohaṁ kurudi kŏḍukkumboḽ
teḍuvadĕnde.. vīṇḍuṁ.. vīṇḍuṁ..
ŏru piḍi ormmagaḽe (homaṁ)
homaṁ.. homaṁ.. homaṁ.. homaṁ..