ഇന്ദുലേഖയനന്തദൂരമായ് മാഞ്ഞു മാഞ്ഞു മറഞ്ഞുപോയ്
രാവ് നീങ്ങി വെളിച്ചമായ് ഉഷസന്ധ്യ വന്നതിന്നെന്തിനോ...
(ഇന്ദുലേഖ..)
ഗംഗ തന്നലച്ചുണ്ടില്‍ നിന്നിതാ പുഞ്ചിരിപ്പത ചോരുന്നു
ചെമ്പരത്തി ദളങ്ങളുള്‍ക്കുളിര്‍ ചോപ്പില്‍ മുങ്ങിയുണരുന്നു.. (ഗംഗ..)
നിന് മുഖം മാത്രം സന്ധ്യ തന് കവിള് പോലിതാ മെല്ലെ മങ്ങുന്നു (2)
ഉള്ളു ചീന്തി ലോലമാം നാരില്‍ കോര്‍ത്ത മാലയും വാടുന്നു.. (2)
പൂക്കള്‍ തിങ്ങി നിറഞ്ഞ ഭൂമി ഉണര്‍ന്നതെന്തിനീ വേളയില്‍
കാറ്റു പെയ്തു കുളിര്‍ത്ത കാട്ടിലീ രമ്യസൌരഭം എന്തിനോ...
(ഇന്ദുലേഖ...)
ആമ്പലിന്നിതളൊട്ടി നിന്നൊരു വാരിബിന്ദുവായ് തീര്‍ന്നു ഞാന്‍
തിങ്കളിന് കല ചേരുമാ തിരുനെറ്റിയില്‍ കുറി ചാര്‍ത്തുവാന്‍.. (ആമ്പലി..)
ചന്ദനക്കുളിരേകുമെന്നുടെ അംഗുലിക്കനുവാദമായ്.. (2)
മൌനസമ്മതമെന്ന പോല്‍ നിന്റെ നീള്‍മിഴി മാല ചാര്‍ത്തുക... (2)
(ഇന്ദുലേഖ...)
----------------