Hey saaruhaasinee

ഹേയ് ചാരുഹാസിനീ
Work
Year
Language

ഹേയ് ചാരുഹാസിനീ...
ചൈത്രശോഭിനീ...
ലോലലോല യാമം...
ലോഭനീയ യാനം...
(ഹേയ്...)

കമ്പിയില്ലാതെ തെന്നല്‍ മീട്ടും വീണയേതോ
ആട നെയ്യാതെ ചോലയേന്തും ചേലയേതോ
മേഘങ്ങളേ, മോഹങ്ങളേ വാനില്‍ പറക്കൂ
ഓളങ്ങള്‍‌തന്‍ താളങ്ങളില്‍ ഗാനം മുഴക്കൂ
കാശില്ലാക്കസ്തൂരി തെന്നല്‍ പൂശി മെയ്യില്‍
(ഹേയ്...)

തേന്‍‌കുടങ്ങളേ പൂവിനങ്ങളേ വണ്ടു വന്നോ
പ്രേമഗായകന്‍ വേണുവൂതി തേനുമ്മതന്നോ
മാന്‍‌പേടതന്‍ നേത്രങ്ങളില്‍ പൂവോ നിലാവോ
ഈ വല്ലിതന്‍ പൂവല്ലിയില്‍ പൊന്നിന്‍ കിനാവോ
എന്‍ നെഞ്ചം പൂമഞ്ചം കാമ്യമീ നികുഞ്ജം
(ഹേയ്...)

hey sāruhāsinī...
saitraśobhinī...
lolalola yāmaṁ...
lobhanīya yānaṁ...
(hey...)

kambiyillādĕ tĕnnal mīṭṭuṁ vīṇayedo
āḍa nĕyyādĕ solayenduṁ selayedo
meghaṅṅaḽe, mohaṅṅaḽe vānil paṟakkū
oḽaṅṅaḽ‌tan dāḽaṅṅaḽil gānaṁ muḻakkū
kāśillākkastūri tĕnnal pūśi mĕyyil
(hey...)

ten‌kuḍaṅṅaḽe pūvinaṅṅaḽe vaṇḍu vanno
premagāyagan veṇuvūdi tenummadanno
mān‌peḍadan netraṅṅaḽil pūvo nilāvo
ī vallidan pūvalliyil pŏnnin kināvo
ĕn nĕñjaṁ pūmañjaṁ kāmyamī niguñjaṁ
(hey...)