Hemandattin

ഹേമന്തത്തിൻ
Work
Year
Language

ഹേമന്തത്തിന്‍ നീര്‍ പൂമിഴിയില്‍ വിടരും പൂവേ
മധുബിന്ദുവായ് നീയുനര്‍ന്നു
നാണത്തിന്‍ മുത്തുകള്‍ ചൂടി
പ്രേമഗാനത്തിന്‍ മുരളികയൂതി
നിന്നാത്മരാഗം നുകരാനായെത്തും
ശലഭങ്ങളായെന്‍ മൃദുമോഹങ്ങള്‍

രാവിന്റെ ഏകാന്തയാമങ്ങളില്‍
ഞാനെന്നും കാണുന്ന സ്വപ്നങ്ങളില്‍
നിറയുന്നു നിന്‍ രാഗസ്വരമഞ്ജരി
അതിലെ ശ്രുതിയായ് എരിയുമ്പോഴെന്‍
അഭിലാഷകുസുമങ്ങള്‍ പുഞ്ചിരിപ്പൂ

ആശാപ്രതീകങ്ങള്‍ തിരിനീട്ടുമ്പോള്‍
അകതാരില്‍ പടരുന്നു നിന്‍ സുഗന്ധം
മധുമാസം കണിവെച്ചു പെയ്തിടുമ്പോള്‍
അതിലേ കുളിരായ് നീ വരുമ്പോള്‍
അനുരാഗമലരിതളായ് വിടരുന്നു ഞാന്‍

hemandattin nīr pūmiḻiyil viḍaruṁ pūve
madhubinduvāy nīyunarnnu
nāṇattin muttugaḽ sūḍi
premagānattin muraḽigayūdi
ninnātmarāgaṁ nugarānāyĕttuṁ
śalabhaṅṅaḽāyĕn mṛdumohaṅṅaḽ

rāvinṟĕ egāndayāmaṅṅaḽil
ñānĕnnuṁ kāṇunna svapnaṅṅaḽil
niṟayunnu nin rāgasvaramañjari
adilĕ śrudiyāy ĕriyumboḻĕn
abhilāṣagusumaṅṅaḽ puñjirippū

āśāpradīgaṅṅaḽ tirinīṭṭumboḽ
agadāril paḍarunnu nin sugandhaṁ
madhumāsaṁ kaṇivĕccu pĕydiḍumboḽ
adile kuḽirāy nī varumboḽ
anurāgamalaridaḽāy viḍarunnu ñān