Hemanda sandriga

ഹേമന്ത ചന്ദ്രിക
Work
Year
Language

ഹേമന്തചന്ദ്രിക ചിരിച്ചല്ലോ- തന്റെ
താമരപ്പൂമെത്ത വിരിച്ചല്ലോ - ഇനി
താമസമരുതേ വരുവാന്‍ (ഹേമന്തചന്ദ്രിക)

അടക്കമില്ലാതെ ആശതന്‍ രാക്കിളി
തിടുക്കം കൂട്ടുന്നു താരാട്ടു പാടാന്‍
അടക്കമില്ലാതെ ആശതന്‍ രാക്കിളി
തിടുക്കം കൂട്ടുന്നു താരാട്ടു പാടാന്‍
എന്നിട്ടും വന്നില്ലാ - എന്‍ ജീവനാഥന്‍
കള്ളന്‍ കാമുകന്‍ എവിടെപ്പോയ് ?
നീ പറയൂ പറയൂ - വെണ്മുകിലേ (ഹേമന്തചന്ദ്രിക)

മധുരയൌവനം വള്ളിക്കുടിലില്‍
മയക്കമില്ലാതെ പൊന്മയില്‍ പോലെ
കാത്തിട്ടും വന്നില്ലാ - കാണാന്‍ വന്നില്ലാ
മണിയറയിന്നും വിജനമല്ലോ
നീ വരുമോ - പുലരിവരുംമുന്‍പേ ? (ഹേമന്തചന്ദ്രിക)

hemandasandriga siriccallo- tanṟĕ
tāmarappūmĕtta viriccallo - ini
tāmasamarude varuvān (hemandasandriga)

aḍakkamillādĕ āśadan rākkiḽi
tiḍukkaṁ kūṭṭunnu tārāṭṭu pāḍān
aḍakkamillādĕ āśadan rākkiḽi
tiḍukkaṁ kūṭṭunnu tārāṭṭu pāḍān
ĕnniṭṭuṁ vannillā - ĕn jīvanāthan
kaḽḽan kāmugan ĕviḍĕppoy ?
nī paṟayū paṟayū - vĕṇmugile (hemandasandriga)

madhurayaൌvanaṁ vaḽḽikkuḍilil
mayakkamillādĕ pŏnmayil polĕ
kāttiṭṭuṁ vannillā - kāṇān vannillā
maṇiyaṟayinnuṁ vijanamallo
nī varumo - pularivaruṁmunpe ? (hemandasandriga)