Hemanda geedam

ഹേമന്ത ഗീതം
Year
Language

ഹേമന്ത ഗീതം സാനന്ദം മൂളും മൂവന്തി പെണ്ണെന്‍ രോമാഞ്ചമല്ലേ?
മാറില്‍ മഞ്ഞിന്‍ മുത്തും ചാര്‍ത്തി മന്ദസ്മേര പൂക്കള്‍ ചൂടൂ
സീമന്തമെന്നും സിന്ദൂരരാഗം സ്നേഹപരാഗം തേടിയിരുന്നു
എന്നില്‍ പാടും പെണ്ണില്‍ വീണപ്പെണ്ണില്‍ നിന്റെ വിരല്‍ പാകൂ

കനവില്‍ കാവ്യമെഴുതും നിന്‍ നിനവില്‍ കുളിരു തിരളും (2)
ചുരുള്‍മുടിയില്‍ കുറുമൊഴികള്‍ പകരുമീ
സുഗന്ധം പൂക്കുമ്പോള്‍ ഹൃദന്തം പ്രേമത്തിന്‍
മരന്ദം ചിന്നുമ്പോള്‍ അലിയും ഞാന്‍ നിന്നില്‍

സീമന്തമെന്നും സിന്ദൂരരാഗം സ്നേഹപരാഗം തേടിയിരുന്നു
മാറില്‍ മഞ്ഞിന്‍ മുത്തും ചാര്‍ത്തി മന്ദസ്മേര പൂക്കള്‍ ചൂടൂ

പുളകം പൂത്തുവിരിയും നിന്‍ പുളിനം തേടിയണയും (2)
രതിയിതളില്‍ ശ്രുതിമണികള്‍ ചൊരിയുമീ
ചരണം പാടുമ്പോള്‍ രമണന്‍ ശൃംഗാര
നടനം ആടുമ്പോള്‍ അണിയും ഞാന്‍ നിന്നെ (ഹേമന്ത..)

hemanda gīdaṁ sānandaṁ mūḽuṁ mūvandi pĕṇṇĕn romāñjamalle?
māṟil maññin muttuṁ sārtti mandasmera pūkkaḽ sūḍū
sīmandamĕnnuṁ sindūrarāgaṁ snehabarāgaṁ teḍiyirunnu
ĕnnil pāḍuṁ pĕṇṇil vīṇappĕṇṇil ninṟĕ viral pāgū

kanavil kāvyamĕḻuduṁ nin ninavil kuḽiru tiraḽuṁ (2)
suruḽmuḍiyil kuṟumŏḻigaḽ pagarumī
sugandhaṁ pūkkumboḽ hṛdandaṁ premattin
marandaṁ sinnumboḽ aliyuṁ ñān ninnil

sīmandamĕnnuṁ sindūrarāgaṁ snehabarāgaṁ teḍiyirunnu
māṟil maññin muttuṁ sārtti mandasmera pūkkaḽ sūḍū

puḽagaṁ pūttuviriyuṁ nin puḽinaṁ teḍiyaṇayuṁ (2)
radiyidaḽil śrudimaṇigaḽ sŏriyumī
saraṇaṁ pāḍumboḽ ramaṇan śṛṁgāra
naḍanaṁ āḍumboḽ aṇiyuṁ ñān ninnĕ (hemanda..)