ഹരിയും ശ്രീയും വരമായി
മഴവില്‍ യാഴില്‍ സ്വരമേകി
മനസ്സും മനസ്സും മീട്ടും ശ്രുതിയില്‍
ലഹരീലയമായ് നിറമൌനം പോലും
പൊന്നുഷസ്സില്‍ കതിരാടുമിളം കുളിരോളം
തുയിലുണരുമല്ലീ നാളം
പൂമദമൊഴുകും പുഴകളിലലിയും
നീലിമയിളകും പരല്‍ മിഴികള്‍
തിരയും പൊന്മാനാകും മോഹം
മണ്‍കൊലുസ്സിന്‍ ചിരി താളമിടും സരസ്സോരം
മനസ്സൊരരയന്നം മാത്രം
താമരവളയം തരളിത തരുണം
കേസരമുകുളം രസപുളകം
സലിലം ശയ്യാനീരാളം
hariyuṁ śrīyuṁ varamāyi
maḻavil yāḻil svaramegi
manassuṁ manassuṁ mīṭṭuṁ śrudiyil
laharīlayamāy niṟamaൌnaṁ poluṁ
pŏnnuṣassil kadirāḍumiḽaṁ kuḽiroḽaṁ
tuyiluṇarumallī nāḽaṁ
pūmadamŏḻuguṁ puḻagaḽilaliyuṁ
nīlimayiḽaguṁ paral miḻigaḽ
tirayuṁ pŏnmānāguṁ mohaṁ
maṇkŏlussin siri tāḽamiḍuṁ sarassoraṁ
manassŏrarayannaṁ mātraṁ
tāmaravaḽayaṁ taraḽida taruṇaṁ
kesaramuguḽaṁ rasabuḽagaṁ
salilaṁ śayyānīrāḽaṁ