Harisandanam

ഹരിചന്ദനം
Year
Language

പ്രാണനാഥനെനിക്കു നല്‍കിയ
പരമാനന്ദരസത്തെ പറവതിനെളുതാമോ

ഹരിചന്ദനമലരിലെ മധുവായ്
ഹരമിളകും മൃഗമദലയമായ്
മാറിലിടയും മാരകേളീലാലസാവേഗം
നീലനിലാക്കുളിരിലുലാവും
നെയ്യാമ്പല്‍പ്പൂങ്കനവായ് നീ
നിന്‍‌ദളങ്ങള്‍ കണ്‍തുറക്കെ കാമനുണര്‍ന്നല്ലോ
(ഹരിചന്ദന)

ഉള്ളില്‍ കലിതുള്ളും മിന്നലോ
കടമിഴിയില്‍ വീശുമഴകാണോ
വിങ്ങുമലിവാണോ (ഉള്ളില്‍)
മാറിലെ തേ‍ങ്ങലില്‍ പരിഭവമുറയുന്നോ
(ഹരിചന്ദന)

പൂന്തേന്‍‌മൊഴി തൂവും കാമമോ
പൊരുളറിയാതെന്നില്‍ മുഴുകുന്നോ
വീണുപിടയുന്നോ (പൂന്തേന്‍‍)
പൂങ്കുയില്‍ക്കൊഞ്ചലില്‍ ഒളിയുമൊരഴകാണോ
(ഹരിചന്ദന)

prāṇanāthanĕnikku nalgiya
paramānandarasattĕ paṟavadinĕḽudāmo

harisandanamalarilĕ madhuvāy
haramiḽaguṁ mṛgamadalayamāy
māṟiliḍayuṁ mārageḽīlālasāvegaṁ
nīlanilākkuḽirilulāvuṁ
nĕyyāmbalppūṅganavāy nī
nin‌daḽaṅṅaḽ kaṇduṟakkĕ kāmanuṇarnnallo
(harisandana)

uḽḽil kaliduḽḽuṁ minnalo
kaḍamiḻiyil vīśumaḻagāṇo
viṅṅumalivāṇo (uḽḽil)
māṟilĕ teṅṅalil paribhavamuṟayunno
(harisandana)

pūnden‌mŏḻi tūvuṁ kāmamo
pŏruḽaṟiyādĕnnil muḻugunno
vīṇubiḍayunno (pūnden)
pūṅguyilkkŏñjalil ŏḽiyumŏraḻagāṇo
(harisandana)