Harinaaraayana

ഹരിനാരായണ
Year
Language

ഹരിനാരായണ ഗോവിന്ദാ
ജയനാരായണ ഗോവിന്ദാ
ഹരിനാരായണ ജയനാരായണ
ജയഗോവിന്ദാ ഗോവിന്ദാ
ഗോവിന്ദ ഗോവിന്ദ ഗോവിന്ദാ (ഹരിനാരായണ)

അശ്വിനിദേവകളേ അഗ്നിഗോത്രികളേ
മഹര്‍ഷിമാരുടെ യാഗഭൂമികള്‍
അശുദ്ധമാകും മുന്‍പേ
സപ്തസമുദ്രത്തിരകളിലവരുടെ
രക്തമൊഴുകും മുന്‍പേ
വിളിച്ചുണര്‍ത്തൂ ആ ആ ആ ..
വിളിച്ചുണര്‍ത്തൂ വൈകുണ്ഠനാഥനെ വിളിച്ചുണര്‍ത്തൂ
ഗോവിന്ദ ഗോവിന്ദ ഗോവിന്ദാ (ഹരിനാരായണ)

അഷ്ടദിക് പാലകരേ യക്ഷഗായകരേ
മഹീതലത്തിലെ മന്ത്രശാലകള്‍
മഹിഷി തകര്‍ക്കും മുന്‍പേ
സ്വര്‍ഗ്ഗസഭാതലം ആസുരതാണ്ഠവ
നൃത്തം കാണും മുന്‍പേ
വിളിച്ചുണര്‍ത്തൂ...
വിളിച്ചുണര്‍ത്തൂ വൈകുണ്ഠനാഥനെ വിളിച്ചുണര്‍ത്തൂ
ഉണര്‍ത്തൂ.......

harinārāyaṇa govindā
jayanārāyaṇa govindā
harinārāyaṇa jayanārāyaṇa
jayagovindā govindā
govinda govinda govindā (harinārāyaṇa)

aśvinidevagaḽe agnigotrigaḽe
maharṣimāruḍĕ yāgabhūmigaḽ
aśuddhamāguṁ munpe
saptasamudrattiragaḽilavaruḍĕ
raktamŏḻuguṁ munpe
viḽiccuṇarttū ā ā ā ..
viḽiccuṇarttū vaiguṇḍhanāthanĕ viḽiccuṇarttū
govinda govinda govindā (harinārāyaṇa)

aṣṭadik pālagare yakṣagāyagare
mahīdalattilĕ mandraśālagaḽ
mahiṣi tagarkkuṁ munpe
svarggasabhādalaṁ āsuradāṇḍhava
nṛttaṁ kāṇuṁ munpe
viḽiccuṇarttū...
viḽiccuṇarttū vaiguṇḍhanāthanĕ viḽiccuṇarttū
uṇarttū.......