Harinaamageerttanam

ഹരിനാമകീര്‍ത്തനം
Work
Year
Language

ഹരിനാമകീര്‍ത്തനം പാടാനുണരും
അരയാല്‍ കുരുവികളേ
അറിയുമോ നിങ്ങള്‍ ദൈവമിരിക്കും
അജ്ഞാതശ്രീകോവില്‍
അജ്ഞാതശ്രീകോവില്‍ (ഹരിനാമകീര്‍ത്തനം )

അമ്പലവാടിയില്‍ ഒന്നിച്ചു പാടിയ
അനുരാഗ ഹൃദയങ്ങള്‍ അകന്നു പോയി
കൌമാരം കൊളുത്തിയ കര്‍പ്പൂര ദീപങ്ങള്‍
കാലത്തിന്‍ കാറ്റില്‍ പൊലിഞ്ഞുപോയി

അവളുടെ പുഞ്ചിരി കാണാതെങ്ങിനെ
ഇനിയെന്റെ പുലരികള്‍ പുഞ്ചിരിക്കും
അവളുടെ കളമൊഴി കേള്‍ക്കാതെങ്ങിനെ
ആലയമണിനാദം ഞാന്‍ കേള്‍ക്കും
ആലയ മണിനാദം ഞാന്‍ കേള്‍ക്കും (ഹരിനാമകീര്‍ത്തനം )

harināmagīrttanaṁ pāḍānuṇaruṁ
arayāl kuruvigaḽe
aṟiyumo niṅṅaḽ daivamirikkuṁ
ajñādaśrīgovil
ajñādaśrīgovil (harināmagīrttanaṁ )

ambalavāḍiyil ŏnniccu pāḍiya
anurāga hṛdayaṅṅaḽ agannu poyi
kaൌmāraṁ kŏḽuttiya karppūra dībaṅṅaḽ
kālattin kāṭril pŏliññuboyi

avaḽuḍĕ puñjiri kāṇādĕṅṅinĕ
iniyĕnṟĕ pularigaḽ puñjirikkuṁ
avaḽuḍĕ kaḽamŏḻi keḽkkādĕṅṅinĕ
ālayamaṇinādaṁ ñān keḽkkuṁ
ālaya maṇinādaṁ ñān keḽkkuṁ (harināmagīrttanaṁ )