Hare krsna hare krsna

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
Year
Language

ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ രാമരാമ ഹരേ ഹരേ
രാമരാമരാമരാമ കൃഷ്ണ ഹരേ

പീലിത്തിരുമുടി കെട്ടിവെച്ചങ്ങിനെ
കോലക്കുഴലെടുത്തൂതിക്കൊണ്ടങ്ങിനെ
സ്വര്‍ണ്ണനാളങ്ങളാല്‍ തിരുനാമം ചൊല്ലുമീ
സന്ധ്യാദീപത്തിന്നരികിലൂടങ്ങനെ
വിളിക്കുമ്പോള്‍ ഞാന്‍ വിളിക്കുമ്പോള്‍
വിളികേട്ടോടി വരൂ
തൊഴുകൈക്കുടന്നയില്‍ ഞാന്‍ നീട്ടി നില്‍ക്കുമീ
തുളസിക്കതിരുകള്‍ സ്വീകരിക്കൂ സ്വീകരിക്കൂ
(ഹരേ കൃഷ്ണാ...)

ഗോപികമാരുടെ മുഖശ്രീ ചന്ദനം
പൂമെയ്യിലടിമുടി പൂശിക്കൊണ്ടങ്ങനെ
പല്ലവാധരങ്ങളാലഷ്ടപദി പാടുമീ
വള്ളീക്കുടിലിന്നരികിലൂടങ്ങനെ
കൊതിക്കുമ്പോള്‍ ഞാന്‍ കൊതിക്കുമ്പോള്‍
കനകത്തേരില്‍ വരൂ
കരവല്ലികള്‍ കൊണ്ടു ഞാന്‍ ചാര്‍ത്തിക്കുമീ
കമലപ്പൂമാലയണിഞ്ഞു നില്‍കൂ അണിഞ്ഞു നില്‍ക്കൂ

hare kṛṣṇā hare kṛṣṇā
kṛṣṇa kṛṣṇa hare hare rāmarāma hare hare
rāmarāmarāmarāma kṛṣṇa hare

pīlittirumuḍi kĕṭṭivĕccaṅṅinĕ
kolakkuḻalĕḍuttūdikkŏṇḍaṅṅinĕ
svarṇṇanāḽaṅṅaḽāl tirunāmaṁ sŏllumī
sandhyādībattinnarigilūḍaṅṅanĕ
viḽikkumboḽ ñān viḽikkumboḽ
viḽigeṭṭoḍi varū
tŏḻugaikkuḍannayil ñān nīṭṭi nilkkumī
tuḽasikkadirugaḽ svīgarikkū svīgarikkū
(hare kṛṣṇā...)

gobigamāruḍĕ mukhaśrī sandanaṁ
pūmĕyyilaḍimuḍi pūśikkŏṇḍaṅṅanĕ
pallavādharaṅṅaḽālaṣṭabadi pāḍumī
vaḽḽīkkuḍilinnarigilūḍaṅṅanĕ
kŏdikkumboḽ ñān kŏdikkumboḽ
kanagatteril varū
karavalligaḽ kŏṇḍu ñān sārttikkumī
kamalappūmālayaṇiññu nilgū aṇiññu nilkkū