Hara hara

ഹര ഹര
Work
Year
Language

ശിവശിവശിവ ശിവശിവശിവ നമഃശിവായ
ഹരഹരഹര ഹരഹരഹര കൈലാസവാസാ
ധിമിധിമി ധിംധിമി ധിമി ധിമിധിമി ധിംധിമി ധിമി
ധിമിധിമി ധിംധിമി ധിമി ഓ...

ഹരഹരഹര ശങ്കരാ ശിവശിവശിവ ശങ്കരാ
ദുരിതശമനദായകാ ഓ ദയാമയാ...
നിന്‍ തുടിയുടെ ധിംധിമി ധിമി ധിമിധിമിക്കുമ്പം
വന്‍പെഴും നിന്‍റെ അമ്പലങ്ങളില്‍ കുമ്പിടും കുടുംബം
പല പാപപങ്കില ജീവിതത്തിനു മോക്ഷവും തരണേ
എന്‍റെ പ്രാണസങ്കട പ്രാര്‍ത്ഥനയുടെ പാട്ടും കേള്‍ക്കണമേ
(ഹരഹരഹര)

ഒന്നാംകുന്നേലോടിയെത്തി ഒരായിരം വലംവയ്ക്കാം
പൊന്നാം നിന്നെ മിന്നായമായ് ഇടവും വയ്ക്കാം
പാര്‍‌വ്വതിയായ് നീ വരും നേരം അവനെ
പണ്ടും നിന്നോടായ് പിണങ്ങീ ഞാന്‍ വെറുതേ
മംഗളക്കുളിര്‍‌ഗംഗയെന്തിനു മുത്തേ മൂര്‍ദ്ധാവില്‍
സീല്‍ക്കരിക്കണ സര്‍പ്പമെന്തിനു നീലകണ്ഠത്തില്‍
പല പാപപങ്കില ജീവിതത്തിനു മോക്ഷവും തരണേ
എന്‍റെ പ്രാണസങ്കട പ്രാര്‍ത്ഥനയുടെ പാട്ടും കേള്‍ക്കണമേ
(ഹരഹരഹര)

ഓം ഹരഹര ഓം ഹരഹര
ഓം ശിവശിവ ഓം ശിവശിവ

പഞ്ചാഗ്നിയില്‍ നെഞ്ചുകത്തി കണ്ണുപൊത്തി കാത്തിരിക്കൂ
തുലാമഴക്കാലം തീര്‍ന്നാല്‍ സ്വയംവരം
മഞ്ഞുരുകുംപോല്‍ മണിവെയിലില്‍ ഉരുകി
അമ്പോ ശംഭോ ഞാന്‍ തളരുന്നൂ വെറുതേ
ചന്ദനത്തിരിത്തുമ്പു കത്തണ് കണ്ണില്‍ കണ്ണാടി
മുന്തിരിച്ചിരി ചില്ലുടയ്ക്കണ് നിന്നെ കാണുമ്പം
പല പാപപങ്കില ജീവിതത്തിനു മോക്ഷവും തരണേ
എന്‍റെ പ്രാണസങ്കട പ്രാര്‍ത്ഥനയുടെ പാട്ടും കേള്‍ക്കണമേ
(ഹരഹരഹര)

śivaśivaśiva śivaśivaśiva namaḥśivāya
haraharahara haraharahara kailāsavāsā
dhimidhimi dhiṁdhimi dhimi dhimidhimi dhiṁdhimi dhimi
dhimidhimi dhiṁdhimi dhimi o...

haraharahara śaṅgarā śivaśivaśiva śaṅgarā
duridaśamanadāyagā o dayāmayā...
nin duḍiyuḍĕ dhiṁdhimi dhimi dhimidhimikkumbaṁ
vanpĕḻuṁ ninṟĕ ambalaṅṅaḽil kumbiḍuṁ kuḍuṁbaṁ
pala pābabaṅgila jīvidattinu mokṣavuṁ taraṇe
ĕnṟĕ prāṇasaṅgaḍa prārtthanayuḍĕ pāṭṭuṁ keḽkkaṇame
(haraharahara)

ŏnnāṁkunneloḍiyĕtti ŏrāyiraṁ valaṁvaykkāṁ
pŏnnāṁ ninnĕ minnāyamāy iḍavuṁ vaykkāṁ
pār‌vvadiyāy nī varuṁ neraṁ avanĕ
paṇḍuṁ ninnoḍāy piṇaṅṅī ñān vĕṟude
maṁgaḽakkuḽir‌gaṁgayĕndinu mutte mūrddhāvil
sīlkkarikkaṇa sarppamĕndinu nīlagaṇḍhattil
pala pābabaṅgila jīvidattinu mokṣavuṁ taraṇe
ĕnṟĕ prāṇasaṅgaḍa prārtthanayuḍĕ pāṭṭuṁ keḽkkaṇame
(haraharahara)

oṁ harahara oṁ harahara
oṁ śivaśiva oṁ śivaśiva

pañjāgniyil nĕñjugatti kaṇṇubŏtti kāttirikkū
tulāmaḻakkālaṁ tīrnnāl svayaṁvaraṁ
maññuruguṁpol maṇivĕyilil urugi
ambo śaṁbho ñān daḽarunnū vĕṟude
sandanattirittumbu kattaṇ kaṇṇil kaṇṇāḍi
mundiricciri silluḍaykkaṇ ninnĕ kāṇumbaṁ
pala pābabaṅgila jīvidattinu mokṣavuṁ taraṇe
ĕnṟĕ prāṇasaṅgaḍa prārtthanayuḍĕ pāṭṭuṁ keḽkkaṇame
(haraharahara)