Hanimoon namukk

ഹണിമൂൺ നമുക്ക്
Year
Language

ഹണിമൂൺ നമുക്ക് ഹണിമൂൺ
എനിക്കും ചെറുപ്പം നിനക്കും ചെറുപ്പം
എന്നും കിട്ടാത്ത ചെറുപ്പം

പ്രേംനസീറും ഷീലയും പ്രേമിക്കുന്നതു പോലെ
സിനിമയിൽ പ്രേമിക്കുന്നതു പോലെ
കോഴിക്കോട്ടേ കടപ്പുറം മുഴുവൻ
ആടിപ്പാടി നടക്കേണം നമുക്ക്
ആടിപ്പാടി നടക്കേണം
(ഹണിമൂൺ..)

തൃശൂരെ തിയേറ്ററിൽ ഫസ്റ്റ് ഷോ കാണണം
എന്നിട്ട് രാമനിലയത്തിൽ മുറിയെടുക്കണം
രാത്രി ഒന്നിച്ചുറങ്ങേണം
(ഹണിമൂൺ..)

കാറ്റും കടലും കൈകൊട്ടിക്കളിക്കണ
കൊച്ചി തുറമുഖത്ത്
സായ്പ്പും മദാമ്മയും പോലെ നമുക്കിന്ന്
സവാരി ചെയ്യേണം
ബോട്ടിൽ സവാരി ചെയ്യേണം
ആലപ്പുഴ വഴി കൊല്ലത്തു പോണം
തോളുരുമ്മി നടക്കേണം
എന്നിട്ട് മന്ത്രിമാർ കറങ്ങുന്ന ഫോറിൻ കാറിൽ
ചുറ്റണം ഇന്ന് ട്രിവാൻഡ്രം സിറ്റി
(ഹണിമൂൺ..)

haṇimūṇ namukk haṇimūṇ
ĕnikkuṁ sĕṟuppaṁ ninakkuṁ sĕṟuppaṁ
ĕnnuṁ kiṭṭātta sĕṟuppaṁ

preṁnasīṟuṁ ṣīlayuṁ premikkunnadu polĕ
sinimayil premikkunnadu polĕ
koḻikkoṭṭe kaḍappuṟaṁ muḻuvan
āḍippāḍi naḍakkeṇaṁ namukk
āḍippāḍi naḍakkeṇaṁ
(haṇimūṇ..)

tṛśūrĕ tiyeṭraṟil phasṭr ṣo kāṇaṇaṁ
ĕnniṭṭ rāmanilayattil muṟiyĕḍukkaṇaṁ
rātri ŏnniccuṟaṅṅeṇaṁ
(haṇimūṇ..)

kāṭruṁ kaḍaluṁ kaigŏṭṭikkaḽikkaṇa
kŏcci tuṟamukhatt
sāyppuṁ madāmmayuṁ polĕ namukkinn
savāri sĕyyeṇaṁ
boṭṭil savāri sĕyyeṇaṁ
ālappuḻa vaḻi kŏllattu poṇaṁ
toḽurummi naḍakkeṇaṁ
ĕnniṭṭ mandrimār kaṟaṅṅunna phoṟin kāṟil
suṭraṇaṁ inn ṭrivānḍraṁ siṭri
(haṇimūṇ..)