Handa jeevidagadi tan

ഹന്ത ജീവിതഗതി തന്‍
Year
Language

(സ്ത്രീ) ഹന്തജീവിതഗതിതന്‍ വേദനയാല്‍
നീ കരയൂ കരയൂ മാനസമേ
ഹാ മാനസമേ

(പു) പ്രതികാരവിചാരപരമ്പരയാല്‍
വിരഹാകുലനായു് ഞാന്‍ സാഹസമേ
വാ സാഹസമേ

(സ്ത്രീ) വിധിയേവം മാറുകയെളുതാമേ
ചതിചെയ്തവനില്‍ പഴികരുതാമോ
മിഴിനീരില്‍ കളങ്കമിദം കഴുകി
കഴിയാമിനിയെന്നും നെഞ്ചുരുകി
ഹാ നെഞ്ചുരുകി

(പു) ചുടുചിന്തകളാല്‍ നെടുവീര്‍പ്പുകളാല്‍
ഇരവും പകലും മരുവുന്നു നീ
ചുടുചിന്തകളാല്‍ നെടുവീര്‍പ്പുകളാല്‍
അതുലേ അമലേ മരുവുന്നു നീ
പ്രതികാരവിചാരപരമ്പരയാല്‍
വിരഹാകുലനായു് ഞാന്‍ സാഹസമേ
ഹാ സാഹസമേ

(സ്ത്രീ) ഹന്ത ജീവിതഗതിതന്‍ വേദനയാല്‍
നീ കരയൂ കരയൂ മാനസമേ ഹാ മാനസമേ

(strī) handajīvidagadidan vedanayāl
nī karayū karayū mānasame
hā mānasame

(pu) pradigāravisārabarambarayāl
virahāgulanāyu് ñān sāhasame
vā sāhasame

(strī) vidhiyevaṁ māṟugayĕḽudāme
sadisĕydavanil paḻigarudāmo
miḻinīril kaḽaṅgamidaṁ kaḻugi
kaḻiyāminiyĕnnuṁ nĕñjurugi
hā nĕñjurugi

(pu) suḍusindagaḽāl nĕḍuvīrppugaḽāl
iravuṁ pagaluṁ maruvunnu nī
suḍusindagaḽāl nĕḍuvīrppugaḽāl
adule amale maruvunnu nī
pradigāravisārabarambarayāl
virahāgulanāyu് ñān sāhasame
hā sāhasame

(strī) handa jīvidagadidan vedanayāl
nī karayū karayū mānasame hā mānasame